
ന്യൂഡല്ഹി: ഉത്തര്പ്രദേശ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്ഗ്രസിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെതിരെ പ്രവര്ത്തകര്. പ്രശാന്ത് കിഷോറിനെ കാണാനില്ലെന്നും കണ്ടെത്തുന്നവര്ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നും പ്രഖ്യാപിച്ചും പോസ്റ്റര്. കോണ്ഗ്രസിന്റെ ലഖ്നൗവിലെ പാര്ട്ടി ഓഫീസിനു മുന്നിലാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്.
ഉത്തര്പ്രദേശിലെ കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് സിംഗിന്റെ പേരിലാണ് പോസ്റ്റര്. പാര്ട്ടി സംസ്ഥാന അധ്യക്ഷന് രാജ് ബബ്ബാര് ഓഫീസിലെത്തുമ്പോള് പോസ്റ്റര് ശ്രദ്ധയില്പെടുകയും ഉടന് തന്നെ നീക്കം ചെയ്യുകയുമായിരുന്നു.
പോസ്റ്ററിന്റെ പേരില് രാജേഷ് സിംഗിനെ പാര്ട്ടിയില് നിന്ന് സസ്പെന്റു ചെയ്തതായും റിപ്പോര്ട്ടുണ്ട്. എന്നാല് ഇക്കാര്യം രാജേഷ് സിംഗ് നിഷേധിച്ചു.
കഴിഞ്ഞ ഒരു വര്ഷമായി പ്രശാന്ത് കിഷോറിന്റെ കളിപ്പാവയായാണ് സംസ്ഥാനത്തെ കോണ്ഗ്രസ് പ്രവര്ത്തിച്ചത്. അയാള് പറയുന്നത് കേട്ട വിഡ്ഢികളെ പോലെ പ്രവര്ത്തിച്ചു. അയാള് പറയുന്നത് ചോദ്യം ചെയ്യാതെ അതേപടി അനുസരിച്ച് പ്രവര്ത്തിച്ചു. പാര്ട്ടിയുടെ തിരിച്ചുവരവിന് ഇത് അനിവാര്യമാണെന്ന് തങ്ങള് കരുതി. ഇത്രയും വലിയ തിരിച്ചടി ലഭിച്ചതില് ഇപ്പോള് തങ്ങള്ക്ക് മറുപടി നല്കണമെന്നും രാജേഷ് സിംഗ് പറഞ്ഞു.







Comments