
ഏപ്രില്‍ 15 നാണ് നിവിന്‍ പോളിയുടെ സഖാവ് കൃഷ്ണ കുമാര്‍ തിയറ്ററില്‍ എത്തുന്നത്. നിവിന്റെ കിടിലന്‍ ചിരിയും ലുക്കുമായി എത്തിയ സഖാവ് ഇന്‍ട്രോ ടീസറിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. ഇതിനിടെ ട്രോളുകളും സഖാവിനെ പിടികൂടി.
'പ്രേമ'ത്തിന്റെ രണ്ടാം ഭാഗമോ എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ സഖാവിനെ ട്രോള്‍ ചെയ്യുന്നത്. മെക്സിക്കന്‍ അപാരതയില്‍ പറ്റിയത് പോലെ സഖാവിലും സഖാക്കള്‍ക്ക് അക്കിടി പറ്റുമോ എന്നും നോക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്.
സഖാവിനെ നോക്കി 'ഇതിപ്പോ എന്ത ചേട്ടാ... ചുവപ്പ് ഷര്‍ട്ട് ഇട്ട ജോര്‍ജോ...!' എന്ന 'മഹേഷിന്റെ പ്രതികാര'ത്തിലെ നായികയുടെ ചോദ്യമാണ് കിടിലന്‍. സഖാവിന്റെ ടീസര്‍ കണ്ടശേഷം എവിടെ ഇതില്‍ വിപ്ലവം എവിടെ എന്ന് തെരയുന്ന സഖാക്കളും ജോറായിട്ടുണ്ട്.