
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ പ്രതിയെ പോലീസ് പിടികൂടി. ഫോക്നോര് സ്വദേശശിയായ 72 കാരനാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ല. വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും.
ഇന്ത്യക്കാരന് കുര്‍ബാന അര്‍പ്പിക്കേണ്ടെന്ന് പറഞ്ഞാണ് ഫോക്നര്‍ കുര്‍ബാനയ്ക്കെത്തിയ വൈദികനെ കുത്തിയത്. പ്രതിയെ ജൂണ്‍ 13ന് കോടതിയില്‍ ഹാജരാക്കും.






