
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് ആശുപത്രിയില്‍ എത്തിയ്ത് ഹെല്‍മറ്റ് ധരിച്ച്. മഹാരാഷ്ട്രയില്‍ സമരം നടത്തുന്ന ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ആശുപത്രികളില്‍ എത്തിയത്.
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതരായി ജോലിചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. മര്‍ദ്ദനത്തിന് ഇരയാകുന്ന ഡോക്ടര്‍മാരോടു ആര്‍ക്കും സഹാനുഭൂതി ഇല്ലെന്നും അവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് ഡോക്ടേസ് അസോസിയേഷന് പ്രസിഡന്റ് ഡോ. വിജയ് ഗുര്‍ജന്‍ പറഞ്ഞത്.
മഹാരാഷ്ട്രയില്‍ രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമം നേരിട്ടതിനെ തുടര്‍ന്ന് എഐഐഎംഎസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാല് ദിവസമായി സമരം നടത്തി വരുകയാണ്.






