
കൂട്ടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളെ പ്രേമിക്കുക, കല്യാണം കഴിക്കുക. അമ്പതു കഴിഞ്ഞിട്ടും ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന് ഇതു തന്നെയാണ് പരിപാടി. താരം കത്തി നിന്ന യൗവ്വന കാലത്ത് മാത്രം ജനിച്ച വെനീസ കിര്‍ബിയാണ് ഇത്തവണ താരത്തെ വീഴ്ത്തിയിരിക്കുന്നത്. 54 കാരന് ക്രൂയിസും 28 കാരി വെനീസയും പ്രണയത്തിലായത് മിഷന് ഇംപോസിബിള്‍ 6 ന്റെ സെറ്റില്‍ വെച്ച്.
മിഷന് ഇംപോസിബിളിന്റെ തന്നെ കഴിഞ്ഞ പതിപ്പില്‍ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച കാത്തി ഹോംസുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് വെനീസയുമായി പുതിയ ബന്ധം ക്രൂയിസ് തുടങ്ങിയിരിക്കുന്നത്. ടോം ക്രൂയിസിന്റെ വിവാഹാഭ്യര്‍ത്ഥന വെനീസ സ്വീകരിച്ചാല്‍ ടോം ക്രൂയിസിന് നാലാമത്തെ ആദ്യരാത്രി ഒരുങ്ങും. ദി ക്രൗണ്‍ എന്ന ചിത്രത്തില്‍ മാര്‍ഗരേറ്റ് രാജകുമാരിയായുള്ള വെനീസയുടെ അഭിനയം ക്രൂയിസിന് നന്നായി പിടിച്ചത്രേ. ഇതിന് പിന്നാലെ തന്നെ മിഷന് ഇംപോസിബിളിലേക്ക് താരത്തെ സൂപ്പര്‍താരം നിര്‍ദേശിക്കുകയും ചെയ്തു.
താരം സെറ്റില്‍ എത്തിയതും ഇരുവരും തമ്മിലുള്ള രസതന്ത്രം തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ വെനീസയെ ജീവിതപങ്കാളിയാക്കുന്നതിന് വേണ്ടിയുള്ള ആലോചനയില്‍ ആണ് ടോം ക്രൂയിസെന്നാണ് കേള്‍ക്കുന്നത്. ടോം ക്രൂയിസിന്റെ ആദ്യ ഭാര്യ മിമി റോജേഴ്സാണ്. 1990 ല്‍ നിക്കോള്‍ കിഡ്മാനെ രണ്ടാം ഭാര്യയാക്കിയ ടോം ക്രൂയിസ് 2001 ല്‍ ഈ ബന്ധവും വേര്‍പെടുത്തിയ ശേഷമാണ് കാത്തി ഹോംസിനെ സംബന്ധം ചെയ്തത്. ഒടുവില്‍ അതും കളഞ്ഞാണ് വെനീസില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.






