ന്യൂഡല്‍ഹി: ടിവി ഷോയില്‍ താന്‍ പങ്കെടുക്കുന്നത് കുടുംബത്തെ പുലര്ത്താനെന്ന് ക്രിക്കറ്റ് കമന്റേറ്ററും പഞ്ചാബ് മന്ത്രിസഭയില്‍ അംഗവുമായ നവ്ജ്യോത് സിദ്ദു. മന്ത്രി സ്ഥാനവും ടെലിവിഷന്‍ അവതാരക റോളും ഒരുമ്മിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
മന്ത്രി സഭയില്‍ അംഗമായ സിദ്ദു ടിവി ഷോയില്‍ പങ്കെടുക്കുന്നതിനെതിരെ നാലുകോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ സിദ്ദുവിനു പിന്തുണയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദമായതോടെ ഇതിനു നിയമപരവുമായി തടസമുണ്ടെങ്കില്‍ സാംസ്കാരിക വകുപ്പ് അദേഹത്തില്‍ നിന്ന് മാറ്റുമെന്നും അമരിന്ദര്‍ നിലപാടെടുത്തിരുന്നു.






