ഇനി പ്രശ്നങ്ങള്‍ കരഞ്ഞു തന്നെ പരിഹരിച്ചോളൂ... നന്നായി കരഞ്ഞാല്‍ ഗുണങ്ങള്‍ പലതാണ്. സങ്കടവും ദേഷ്യവും മറ്റു മാനസിക സമ്മര്‍ദങ്ങളുമെല്ലാം അടക്കിപ്പിടിച്ച് ജീവിതം വെറുതെ ഹോമിക്കേണ്ടാ. കരച്ചിലുകൊണ്ടുള്ള ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പുതിയ പഠനം.
ശരീരം അമിതമായ സംഘര്ഷാവസ്ഥയിലായിരിക്കുമ്പോള് സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കും. ഈ ഹോര്‍മോണ്‍ മനസിനെ മാത്രമല്ല ശരീരത്തെയും കാര്‍ന്നു തിന്നും. കോര്‍ട്ടിസോള്‍ ശരീരത്തിനെ ബാധിക്കുന്നതു തടയാന്‍ കരച്ചില് സഹായിക്കുമത്രേ... മാത്രമല്ല കണ്ണുനീരിലടങ്ങിയ ലൈസോസൈം കോശഭിത്തികളില്‍ വളരുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
ഇടയ്ക്കിടെ കരയുന്നത് കണ്‍തടങ്ങളിലെ മസിലുകളെ ഊര്‍ജസ്വലമാക്കുകയും കാഴ്ച വ്യക്തമാക്കുകയും ചെയ്യും. വിഷാദ രോഗത്തെ അകറ്റാനും കരച്ചില് അത്യുത്തമം.
മാനസിക പിരിമുറുക്കം അകറ്റി, വികാരങ്ങളെ ശുദ്ധീകരിച്ച്, ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളി നിങ്ങളെ പുതിയ ഒരാളായി മാറ്റാന്‍ കരച്ചില് സഹായിക്കും. ശരീരത്തിന്റെ വേദനകള്‍ മാറ്റാനും കരച്ചിലിനു കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. അതുമാത്രമല്ല കരയമ്പോള് നമ്മളെ ആശ്വസിപ്പിക്കാന്‍ വരുന്നവരുമായി ദൃഢബന്ധം ഉണ്ടാകുമെന്നും പഠനം വെളിപ്പെടുത്തുന്നു.






