
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി ട്രോള്‍ ഇറക്കരുതെന്ന് ഫേയ്സ്ബുക്ക് ശ്രൂപ്പിന് പോലീസിന്റെ നിര്‍ദ്ദേശം. ഹൈടെക്ക് സെല്ലാണ് ട്രോള്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും എല്ലാവര്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കെതിരെ പോസ്റ്റിട്ടതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഹൈടെക് സെല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കളിയാക്കി പോസ്റ്റ് ചെയ്തത് നീക്കിയെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഹൈടെക് സെല്‍ പറഞ്ഞു.
എന്നാല്‍ പോലീസിന്റെ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയാ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ചാണ് പോസ്റ്റുകള്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.






