തിരുവനന്തപുരം: മുഖ്യമന്ത്രിയെ കളിയാക്കുന്നതിന് ട്രോളന്മാര്ക്കെതിരെ കേസെടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ഹൈടെക് സെല്‍. ഇത്തരത്തില്‍ യാതൊരു വിധ കേസുകളും എടുത്തിട്ടില്ലെന്നും അപകീര്‍ത്തികരവും അശ്ലീലപരവുമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കാലങ്ങളായി തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍ മാത്രമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്ന് ഹൈടെക് സെല്‍ തലവന്‍ എസ്. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ട്രോളിനെതിരെ പോലീസ് നടപടി എടുത്തിട്ടില്ല. പരാതി വന്നത് അക്കാര്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുമാണ് പല പോസ്റ്റുകളും വരുന്നത്. അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലാണ് പല പോസ്റ്റുകളും കമന്റുകളും വന്നത്. ഇത്തരത്തിലുള്ള പരാതികളാണ് എത്തിയത്. ഇതില്‍ ഇതുവരെയും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഈ പരാതികളിലൊന്നിലും ട്രോളന്മാര്ക്കെതിരെ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments