ബെനി: കോംഗോയില്‍ വിമതര്‍ 40 പോലീസുകരെ കൊലപ്പെടുത്തി. കസയ് പ്രവിശ്യയിലാണ് സംഭവം. കംവിന നസാപു എന്നറിയപ്പെടുന്ന വിമത സംഘമാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ചയാണ് തിഷികാപ്പയില് നിന്ന് കനംഗയിലേക്ക് പോവുകയായിരുന്ന പോലീസ് സംഘത്തെ വിമതര്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആറു പോലീസുകാരെ വിമതര്‍ വെറുതെ വിട്ടതായി കസയ് അംസംബ്ലി പ്രസിഡന്റ് ഫ്രാന്‍കോയിസ് കലംബ പറഞ്ഞു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ കംവിന നസാപു നേതാവിനെ സുരക്ഷ സേന വധിച്ചതോടെ കസയ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 400 ഓളം ആളുകളാണ് ഇതുവരെയുണ്ടായ കലാപത്തില്‍ സെന്റ്രല്‍ കോംഗോയില്‍ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച മാത്രം നടന്ന ആക്രമണത്തില്‍ 67 പോലീസ് ഉദ്യോഗസ്തരും നിരവധി സൈനീകരും കൊല്ലപ്പെട്ടു.






