
ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍, എന്നിവയ്ക്ക് പിന്നാലെ സ്കൂട്ടര്‍ ശ്രേണിയില്‍ യുവാക്കളുടെ ഹരമായി മാറിയിരുന്ന ഹോണ്ടയുടെ ഡിയോയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തുന്നു. ഭാരത് സ്റ്റേജ് IV എഞ്ചിന് നിലവാരം കൈവരിച്ച ഡിയോയുടെ പതിപ്പാണ് കമ്പനി അവതിരിപ്പിക്കുക.
മോഡലുകളില്‍ വലിയ രൂപമാറ്റം വരുത്താതെയാണ് മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ ശ്രേണിയെ ബിഎസ് IVല്‍ ഒരുക്കുന്നത്. അടുത്തിടെയാണ് ഹോണ്ട ആക്ടവ, ഏവിയേറ്റര്‍, തുടങ്ങിയ മോഡലുകളുടെ പുതുക്കിയ പതിപ്പിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഹോണ്ട നിരത്തുകളില്‍ എത്തിച്ചിരുന്നു. പുത്തന്‍ ഡിയോ അടിമുടി മാറിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഫ്രേണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും പൂര്‍ണ്ണമായും പുതിയതായിരിക്കും. പുതിയ പോസിഷന്‍ ലാമ്പുകള്‍ യഥാര്‍ത്ഥത്തില്‍ ചിരിക്കുന്ന ഡിയോയെയാണ് നിരത്തില്‍ എത്തുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. ഇതുകൂടാതെ മുന്‍ഭാഗത്ത് നലകിയിരിക്കുന്ന ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്കീമിലാണ് പുത്തന്‍ ഡിയോ അവതരിപ്പിക്കുക.
എന്നാല്‍ എഞ്ചിന് കരുത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയില്ല. 109.2 സിസി എഞ്ചിന് 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500ആര്‍പിഎമ്മില്‍ 8.77 എന്‍എം ടോര്‍ക്കുമേകും. പുതിയ പതിപ്പിന് വില ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏകദേശം 50000 രൂപയാകും ഡല്‍ഹി എക്സ്ഷോറും വില. ഈ മാസം അവസാനത്തോടെ ഡിയോ നിരത്തുകളിലെത്താനാണ് സാധ്യത.






