
കൊച്ചി : പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'ദി ഗ്രേസ്സ് ഫാദര്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇതിനെതിരെ നിര്‍മാതാക്കള്‍ പോലീസില്‍ പരാതി നല്കി.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന് പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ബിഗ് ബജറ്റില്‍ ഒരുക്കിയിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്.
തെന്നിന്ത്യന്‍ സുന്ദരി സ്നേഹ നായികയായിട്ടുള്ള ചിത്രം മാര്‍ച്ച് 30 നാണ് തിയേറ്ററുകളില്‍ എത്തുക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.






