
കൊച്ചി ; നവാഗതനായ ഹനീഫ് അദാനി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വച്ച് അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദര്‍ ഈ മാസം 30 നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ പതിന്മടങ്ങു ആവേശത്തില്‍ തന്നെയാണ് ലോകമെങ്ങുമുള്ള മമ്മൂട്ടി ആരാധകര്‍ . പുറത്തുവന്ന രംഗം കണ്ടതോടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായി സിനിമയെ ഏറ്റെടുക്കും എന്ന വിശ്വാസമാണ് ഫാന്‍സിന് .
സിനിമയെ വരവേല്‍ക്കാന്‍ ആരാധകര്‍ മത്സരിക്കുന്ന കാഴ്ചയാണ് സിനിമ ലോകത്തു എങ്ങും കാണാനാവുന്നത് . ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത് . ഇതിനിടെ അമേരിക്കയിലെ മമ്മൂട്ടി ആരാധകര്‍, പൂര്‍ണ്ണമായും വിദേശികളായ മമ്മൂട്ടി ഫാന്‍സിനെ അണിനിരത്തി നിര്‍മ്മിച്ച ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ് .
നേരത്തെ ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ പുറത്തു വിട്ടു, ഒരു കോടി വ്യൂവേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഒഫീഷ്യല്‍ ടീസറിനെ അനുകരിച്ചാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഇന്റര്‍നാഷനലിന്റെ അമേരിക്കന്‍ ഘടകം പ്രോമോ വീഡിയോ പുറത്തിറക്കിയത് . വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അമേരിക്കന്‍ സ്വദേശികളായ ഉദ്യോഗസ്ഥര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കാണാന്‍ തങ്ങളും കാത്തിരിക്കുകയാണെന്നാണ് പറയുന്നത് . അമേരിക്കയിലെ ഫാന്സില് മൂന്നു ഡസനോളം വിദേശ പൗരന്മാര് ഉണ്ടെന്നാണ് അമേരിക്കന്‍ ഘടകത്തിന്റെ പ്രസിഡന്റ് റോഷന് ബി പുത്തന്‍പുരയില്‍ പറയുന്നത്.
മമ്മൂട്ടിയുടെ എവര്‍ ഗ്രീന്‍ കഌസ്സിക്കുകള് ഇംഗ്ലീഷ് സബ് ടായിറ്റിലോടു കൂടി കാണാറുള്ള ഇവര്‍ , ഓസ്കര് പോലുള്ള പുരസ്കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്താത്തത് അത്ഭുതമായാണ് വീക്ഷിക്കുന്നതെന്നു റോഷന് പറഞ്ഞു .
ഒരു മലയാള സിനിമയുടെ റിലീസിന് മുമ്പ് വിദേശികളായ ആരാധകര്‍ ഇത്രയും കാത്തിരുന്ന ചിത്രമുണ്ടായിട്ടില്ല .
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബെര്‍ട്ടിന്റെ ഫെയിസ്ബൂക്ക് പേജിലൂടെ പുറത്തു വിട്ട ഫാന്‍സ് പ്രോമോ വീഡിയോ ആയിരക്കണക്കിന് ആരാധകര്‍ ആണ് ഇതിനോടകം ഷെയര്‍ ചെയ്തത് .കൂടാതെ വാട്സ് അപ് പോലുള്ള സോഷ്യല്‍ മീഡിയ ഉപകരണങ്ങളിലും ഇതിനോടകം ട്രെന്‍ഡ് സൃഷ്ടിക്കാന്‍ വീഡിയോക്ക് ആയിട്ടുണ്ട് .
അമേരിക്കയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്ന തീയതി അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍
അവിടെയും ഫാന്‍സ് ഷോകള്‍ ഉള്‍പ്പടെ വമ്പന്‍ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .






