മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പര നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം. പരമ്പരയിലെ നാലു മത്സരങ്ങളും കളിച്ചവര്‍ക്കാണ് 50 ലക്ഷം തേടിയെത്തുന്നത്. മറ്റുള്ള ടീമംഗങ്ങള്‍ക്കും കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ തുക നല്‍കുമെന്നും ബിസിസിഐ അറിയിച്ചു.
നാലു ടെസ്റ്റ് പരമ്പരയിലെ ആദ്യ പൂനെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ടെസ്റ്റ് വിജയത്തിലും മൂന്നാം ടെസ്റ്റ് സമനിലയിലും കലാശിച്ചു. അവസാനത്തേയും നിര്‍ണായകവുമായ ടെസ്റ്റ് അജിങ്ക്യ രഹാനയുടെ നേതൃത്വത്തില്‍ വിജയത്തിലേറിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.





