ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് (ബിഎസ്)-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം. ബിസ്-4 വാഹനങ്ങള്‍ക്ക് മാത്രമേ വില്‍ക്കാനാകു. കോടതി ഉത്തരവ് പ്രകാരം ഭാരത് സ്റ്റേജ്-4 മലിനീകരണ മാനദണ്ഡമുള്ള വാഹനങ്ങളെ വില്‍പ്പന നടത്താന്‍ സാധിക്കു. ഭാരത് സ്റ്റേജ്-4 മാനദണ്ഡമുള്ള വാഹനങ്ങളില്‍ മലിനീകരണ തോത് 80 ശതമാനം കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഭാരത് സ്റ്റേജ്-3 മലിനീകരണ മാനദണ്ഡമുള്ള എട്ടു ലക്ഷത്തോളം വാഹനങ്ങളാണ് വിവിധ കമ്പനികളില്‍ വിറ്റഴിയാതെ കിടക്കുന്നത്. ഏപ്രില്‍ ഒന്ന് വരെയുള്ള വില്‍പ്പന നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ വാഹന നിര്‍മാതാക്കള്‍ക്ക് പിന്താങ്ങുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

Comments