
ഭുവനേശ്വര്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അധ്യാപകനെ നാട്ടുകാര്‍ പൊതു നിരത്തില്‍ മര്‍ദ്ദിച്ചു. ഒഡീഷയിലെ ബാരിപാഡയിലായിരുന്നു സംഭവം നടന്നത്. പ്രൈമറി സ്കൂളിലെ മൂന്ന് പെണ്‍കുട്ടികളെയാണ് അധ്യാപകന് ലൈംഗീകതിക്രമത്തിന് ഇരയാക്കിയത്.
ദുര്‍ഗ ചരണ്‍ എന്ന അധ്യപാകനെയാണ് മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പടെ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഒരു സംഘം സ്ത്രീകള്‍ കൈകാര്യം ചെയ്തത്. വടി ഉപയോഗിച്ചും ചെരുപ്പ് ഉപയോഗിച്ചുമാണ് സ്ത്രീകള്‍ അധ്യാപകനെ കൈകാര്യം ചെയ്തത്. പോലീസ് എത്തിയതോടെയാണ് സ്ത്രീകളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാനായത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.






