കോട്ടയം: ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഓഫര്‍ തുക ഇന്ന് കൂടി മാത്രം. ബൈക്കോ സ്കൂട്ടറോ വാങ്ങിയാല്‍ വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വിലക്കുറവിലാണ് ഇന്ന് ലഭിക്കുക. ബിഎസ്-3 വാഹനങ്ങള്‍ അടുത്ത മാസം ഒന്നുമുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിലക്കുറവ് വന്നിരിക്കുന്നത്. കെട്ടികിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഓഫറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15,000 മുതല്‍ 20,000 രൂപ വരെ കുറയുവാനാണ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട സിബിആര്‍ ബൈക്കിന് 15,000 രൂപയുടെ വിലക്കിഴിവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരം നിരോധിക്കപ്പെട്ട വാഹനങ്ങല്‍ വില്‍ക്കുന്നത് നിയന്ത്രണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ മാസം പകുതി മുതല്‍ക്ക് വിവിധ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് മുന്‍പ് ഈ വാഹനങ്ങള്‍ സ്റ്റോക്ക് വിറ്റു തീര്‍ക്കുന്നതിനാണ് കമ്പനികള്‍ പദ്ധതി ഇടുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തിലുണ്ടായ കോടതി വിധികൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനികള്‍ക്ക് വരാന്‍ പോകുന്നത് ഇതിന്റെ തോത് കുറയ്ക്കുക എന്നത് മാത്രമാണ് ഇനിയുള്ള ലക്ഷ്യം. അതിനായി എത്രത്തോളം ബൈക്കുകള്‍ വില്ക്കാന് സാധിക്കുമെന്നാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റുവാഹനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

Comments