
തിരുവനന്തപുരം: ആദ്യം റിവേഴ്സ് പാര്‍ക്കിംഗ്, പിന്നീട് ഗ്രേഡിയന്റ് ടെസ്റ്റില്‍ കയറ്റത്ത് വാഹനം നിര്‍ത്തിയ ശേഷം യാത്ര തുടരണം, ഒടുവില്‍ കമ്പി സ്ഥാപിക്കാത്ത എച്ച് യാര്‍ഡില്‍ വാഹനത്തിന്റെ വശത്തെ കണ്ണാടി നോക്കി എച്ച് എടുക്കണം.
ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട പുതിയ പരിഷ്ക്കാരം നാളെ മുതല്‍ നിലവില്‍ വരും. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പരീക്ഷ നടത്തുക. ആള്‍ക്കാരുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ വെറും 40 പേര്‍ക്ക് മാത്രമായിരിക്കും പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുക. യാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്നും രണ്ടര അടിയായി കുറയ്ക്കുന്നതിനാല്‍ വശത്തെ കണ്ണാടിയില്‍ നോക്കി എച്ച് എടുക്കേണ്ടി വരും.
നിലവില്‍ എച്ച് എടുത്ത് വാഹനം ഓടിച്ചു കാണുന്ന പരമ്പരാഗത ലൈസന്‍സ് പരീക്ഷ നാളെ മുതലാണ് മാറിത്തുടങ്ങുക. റോഡപകങ്ങളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ടെസ്റ്റിന്റെ രീതി കഴിഞ്ഞ മാസം മുതല്‍ മാറ്റാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും ഡ്രൈവിംഗ് സ്കൂളുകളുടെ എതിര്‍പ്പുകള്‍ കാരണം മാറ്റി വെയ്ക്കുകയായിരുന്നു.
അതേസമയം പുതിയ രീതി കൊണ്ടുവരുന്നതിന് സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. സംസ്ഥാനത്ത് വെറും നാലിടങ്ങളില്‍ മാത്രമേ ഇലക്ട്രോണിക് യാര്ഡുകളുള്ള. എന്നാല്‍ മറ്റുള്ള സാധാരണ യാര്‍ഡുകളില്‍ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിംഗ് ടെസ്റ്റ്.






