
ഇന്ത്യന്‍ സിനിമാരംഗത്ത് ഇന്നുവരെ ദര്‍ശിക്കാനാവാത്ത ഗ്ലാമര്‍ സമുദ്രമാണ് സണ്ണിലിയോണ്‍. മറ്റേതു നടിമാരോടും പറയാത്ത, പറയാന്‍ പാടില്ലാത്ത നിര്‍ദ്ദേശങ്ങള്‍ ഒരു സംവിധായകന് സണ്ണിക്കു നല്കാന് കഴിയും. അങ്ങനെ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ട്.
തന്റെ നഗ്നസൗന്ദര്യം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കൊരു സുഖമാണ്. ക്കഞ്ഞ' പടത്തില്‍ 'ലൈലാമേ ലൈലാ' എന്ന ഗാനം ഇതിനകം ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. ആ രംഗത്ത് സണ്ണിയുടെ തകര്‍പ്പന്‍ ഡാന്‍സുണ്ട്.
? ഹോളിവുഡ് ഒഴികെ മറ്റേതു ഭാഷാചിത്രങ്ങളാണ് നിങ്ങള്‍ കാണുക...
ഠ ഹിന്ദി സിനിമകള്‍ വളരെ അപൂര്‍വ്വമായിട്ടേ കാണാറുള്ളൂ. ഹോളിവുഡ് പടങ്ങളാണ് സാധാരണ കാണാറ് പതിവ്.
? സിനിമയില്‍ ഏതു രീതിയിലുള്ള വേഷങ്ങളാണ് നിങ്ങള്‍ക്കു താല്പര്യം.
ഠ സൂപ്പര്‍ വുമണായി അഭിനയിക്കണമെന്ന് ആഗ്രഹമാണ്. ഏതു വേഷമായാലും ഗ്ലാമറിന്റെ കാര്യത്തില്‍ യാതൊരു വിധ കുറവും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
? സിനിമയില്‍ നിങ്ങള്‍ സണ്ണിലിയോണ്‍. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കരണ്‍ ജിത്ത് കൗര്‍ വോഹ്രാ എന്ന കുടുംബിനിയാണ്. ഈ രണ്ടു സ്വകാര്യതകള്‍ക്കും തമ്മിലുള്ള വ്യത്യാസം.
ഠ സണ്ണിലിയോണിനെ നിങ്ങള്‍ക്കറിയാം. ബോളിവുഡ്ഡിലെ തത്സമയ ഗ്ലാമര്‍ റാണി. എപ്പോഴും ഷൂട്ടിംഗില്‍ ബിസ്സിയായിരിക്കുന്ന ഒരു നടി. പക്ഷേ കരണ്‍ ജിത്തിനെ ആര്‍ക്കും അത്രകണ്ട് അറിയില്ല. അവള് ആഹ്ളാദപൂര്‍വ്വം ഊരുചുറ്റുന്ന ഒരു പെണ്ണാണ്. വീട്ടില്‍ നായ്ക്കുട്ടിയോടൊപ്പം സല്ലപിച്ചുകഴിയുന്നു. കുടുംബം എന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ്.
? രാഷ്ട്രീയം
ഠ ഇന്ത്യന്‍ രാഷ്ട്രീയം വളരെ കുഴപ്പത്തിലാണ്. അമേരിക്കയില്‍ വച്ച് ഞാന്‍ ഒരുതവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ വിചാരിക്കുമ്പോള്‍ അതൊക്കെ തമാശയായി തോന്നുകയാണ്. എനിക്കും രാഷ്ട്രീയത്തിനും തമ്മില്‍ എന്തു ബന്ധം? ഒരു വോട്ട് കൊടുക്കുക. അതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല.
? നിങ്ങളുടെ ആരാധകരെ നേരിടുമ്പോള്‍ നിങ്ങളുടെ റിയാക്്ഷന് എന്തായിരിക്കും...
ഠ ലൗ. ലൗവ് മാത്രം. ഐ ലൗ മൈ ഫാന്‍സ്.
? എപ്പോഴും പ്രകാശത്തോടെ എനര്ജിയായിട്ടാണല്ലോ നിങ്ങളെ കാണുക.
ഠ എക്സര്‍സൈസാണ് അതിനു കാരണം. വിദേശത്തായാലും ഞാന്‍ ജിമ്മില്‍ പോകുന്നത് മുടക്കാറില്ല. അത്രതന്നെ. പിന്നെ ഇഷ്ടപ്പെടുന്നതൊക്കെ മൂക്കുമുട്ടെ കഴിക്കും. തനിയെ ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യം നിലനില്‍ക്കൂ. മാത്രമല്ല മുഖത്തിന് ഭംഗിയും കിട്ടും.
? സൗന്ദര്യമായിരിക്കാന് നിങ്ങള്‍ തരുന്ന ടിപ്പ്സ്.
ഠ ഞാനെന്താണ് തരേണ്ടത്? ഞാനെങ്ങനെ സൗന്ദര്യവതിയായി ഇരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. പക്ഷേ ഒരു കാര്യം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര് സൗന്ദര്യമുള്ളവരാണ്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കഴിക്കരുത്. ഞാനത് കഴിക്കാറില്ല.
? ഓര്‍മിക്കുമ്പോള്‍ മധുരിക്കുന്ന ഒരു സിനിമാ അനുഭവം.
ഠ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കുച്ച് കുച്ച് ലോച്ചാ എന്ന ഒരു പടത്തില്‍ അഭിനയിക്കുകയുണ്ടായി. ദേവാങ് ദുലാക്ക്യാ ആയിരുന്നു സംവിധായകന്. വിവാദപരമായ കഥയായിരുന്നു അത്.
എങ്കിലും ഞാന്‍ വളരെ ഉഷാറായി അഭിനയിക്കുകയുണ്ടായി. ഈ യൂണിറ്റ് വളരെ ആര്‍ഭാടമുള്ള കൂട്ടത്തിലായിരുന്നു. അവരോടൊപ്പമുണ്ടായിരുന്ന ചിത്രീകരണ നാളുകള്‍ അവിസ്മരണീയമാണ്.
? സിനിമ കൂടാതെ മറ്റ് ഏതിലെങ്കിലും താല്പര്യമുണ്ടോ.
ഠ എന്റെ മേഖല യഥാര്‍ത്ഥത്തില്‍ സിനിമ അല്ല. കാസ് മെഡിക്സ് മെഡിക്കലാണ്. അങ്ങനെ ഒരു കമ്പനി തുടങ്ങാനാണ് ലക്ഷ്യം. അതിനു വേണ്ടതായ മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഞാന്‍ സിനിമയില്‍നിന്നും വിട്ടുനില്ക്കേണ്ടുന്ന ഒരവസ്ഥ ഉണ്ടായാല്‍ ഒരു തൊഴിലധിപയായി ലോകം മൊത്തം പറന്ന് സഞ്ചരിക്കാമല്ലോ.
? നിങ്ങള്‍ വളരെ സുന്ദരിയാണല്ലോ. എന്നാല്‍ സ്ക്രീനില്‍ നിങ്ങളുടെ അംഗസൗന്ദര്യമാണല്ലോ ആസ്വദിക്കാറ്.
ഠ ഓരോ പ്രേക്ഷകര്‍ക്കും ഓരോ താല്പര്യങ്ങളാണല്ലോ. പക്ഷേ അത്രകണ്ട് സെക്സ് ദാരിദ്ര്യമാണോ ഇവിടെ? യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്റെ മുഖസൗന്ദര്യമാണ് പരിപാലിക്കുക. മറ്റ് അവയവങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. പക്ഷേ ഇന്നത്തെ തലമുറയുടെ വീക്ഷണം എന്റെ കഴുത്തിന് താഴ്ഭാഗങ്ങളിലാണ്. അവര്‍ കണ്ടു സുഖിക്കട്ടെ.
?ജീവിതത്തില്‍ നിങ്ങള്‍ സ്വീകരിച്ച ഉറച്ച തീരുമാനം.
ഠ ടിവിയില്‍ ചെയ്ത ബിഗ്ബാസ് പ്രോഗ്രാം. അതേത്തുടര്‍ന്ന് ലഭിച്ച ബോളിവുഡ് അവസരങ്ങള്‍ ഞാന്‍ വിനിയോഗിക്കുകയുണ്ടായി. എന്റെ ക്യാനഡാ ഫ്ളാഷ് ബാക്, 'ബാഷാ'യുടെ ഫ്ളാഷ്ബാക് പോലെയാണ്. ഇപ്പോള്‍ ഞാന്‍ രത്നമായി മാറിയ മനസ്സുമായി ബോംബെയില്‍ സമാധാനമായി ജീവിക്കുന്നതിന് ആ ഒരു തീരുമാനമായിരുന്നു കാരണം.
? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ.
ഠ തീര്‍ച്ചയായും. എന്റെ കുടുംബവുമായി അകലുന്നതായ ദുഃഖം. അവര്‍ക്കായി ഞാന്‍ സമയം ഒതുക്കിയിട്ട് ഏറെക്കാലമായി. എന്റെ ഭര്‍ത്താവും സഹോദരങ്ങളും വളരെ ഹാപ്പിയായി കഴിയുന്നവരാണ്.
അവരോടൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ ഞാനെല്ലാം മറന്നു പോകാറുണ്ട്. ഇനി കുടുംബത്തിന് കാള്‍ഷീറ്റ് കൊടുത്തുകൊണ്ടിരിക്കണമെന്നാണ് വിചാരം.
? സണ്ണിലിയോണ്‍ ഞങ്ങള്‍ക്കെല്ലാം വലിയ സ്റ്റാറാണ്. സണ്ണിലിയോണെ സണ്ണിലിയോണ്‍ എങ്ങനെ വീക്ഷിക്കുന്നു.
ഠ സണ്ണിലിയോണ്‍ സണ്ണിലിയോണ്‍ ഒരു നോര്‍മലായ പെണ്ണാണ്. സ്റ്റാറൊന്നുമല്ല. അദ്ധ്വാനിക്കുന്നതില്‍ ഒരിക്കലും മടിക്കാത്ത ഒരു സ്ത്രീ. അവളുടെ അദ്ധ്വാനത്തിന് പ്രേക്ഷകര്‍ നല്കുന്ന സ്നേഹവും അംഗീകാരവുമാണ് അവളെ ഈ ഉന്നതിയില്‍ എത്തിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
? ഇന്ത്യയില്‍ ദൈനംദിനം കുട്ടികളുടെ മേല്‍ ലൈംഗികാതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതേക്കുറിച്ച്...
ഠ ഇവിടെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് മുറവിളി കൂട്ടാറുണ്ട്. പക്ഷേ അതിനേക്കാള്‍ ഫലപ്രദം സ്വന്തം മാതാപിതാക്കള്‍ അവരുടെ ഗുരുനാഥനും ഗുരുനാഥയുമാകട്ടെ.
? നിങ്ങളുടെ ഭര്‍ത്താവ് ഡാനിയലിനെക്കുറിച്ച്...
ഠ മനസ്സ് നിറയെ സന്തോഷവുമായി കഴിയുന്ന മനുഷ്യന്. എനിക്ക് അദ്ദേഹം ഒരു കളിപ്പാവ പോലെയാണ്. എപ്പോഴും അദ്ദേഹത്തെ ഞാനും അദ്ദേഹം എന്നെയും ഓമനിച്ചുകൊണ്ടിരിക്കും.
എന്നോട് അദ്ദേഹത്തിന് അണ്‍ലിമിറ്റഡ് സ്നേഹമാണ്. എന്നോടൊപ്പം അദ്ദേഹം പുറത്തുവരുമ്പോള്‍ പെണ്ണുങ്ങള് അദ്ദേഹത്തെ ആര്‍ത്തിയോടെ നോക്കുന്നതു കണ്ട് എനിക്ക് അസൂയ തോന്നാറുണ്ട്.
? സത്യം പറയണം. ഫെയ്സ്ബുക്ക് ട്വിട്ടര്‍ അക്കൗണ്ടെല്ലാം നിങ്ങള്തന്നെയാണോ കൈകാര്യം ചെയ്യുക.