
മൊക്കോവോ: കൊളംബിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 206 പേര് മരിച്ചു. 202 പേര്‍ക്ക് പരിക്കേറ്റു. 220 പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ക്കാണ് ദുരന്തത്തില്‍ വീട് നഷ്ടമായത്. കഴിഞ്ഞ മാസങ്ങളില്‍ പെറുവിലും എക്വഡോറിലും കനത്ത മഴയുണ്ടായിരുന്നു. തെക്കുപടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മൊക്കോവ പ്രവിശ്യയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്.
ദുരന്തത്തില്‍ വീടുകള്‍ക്ക് പുറമെ നിരവധി പാലങ്ങളും വാഹനങ്ങളും മരങ്ങളും ഒലിച്ച് പോയിട്ടുണ്ട്. കൊളംബയിന് പ്രസിഡന്റ് ജുയന് മാനുവല്‍ സാേന്റാസ് പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. അപ്രതീക്ഷിതമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരമായി വിവിധ സേനവിഭാഗങ്ങളോട് ദുരന്തമുഖത്ത് എത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രവിശ്യയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.






