
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെയും ഡെപ്യൂട്ടി ഗവര്‍ണറുടെയും ശമ്പളം ഇരട്ടിയാക്കി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം രണ്ടര ലക്ഷവും മറ്റുള്ളവരുടെത് രണ്ടേകാല്‍ ലക്ഷവുമായിരിക്കും.
90,000 ആയിരുന്നു ഇതുവരെ ഗവണര്‍മാരുടെ അടിസ്ഥാന ശമ്പളം. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ 80,000 രൂപയും. ഗവര്‍ണറുടെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും ശമ്പളം പുനര്നിശ്ചയിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബങ്ക് ഒരു വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയും പറഞ്ഞിട്ടുണ്ട്.
2016 ലായിരുന്നു ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റത്. 2013 സെപ്തംബറില്‍ ചുമതലയേറ്റപ്പോള്‍ 1.69 ലക്ഷം രൂപയായിരുന്നു മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ശമ്പളം. 2014 ല്‍ ഇത് 1.78 ലക്ഷവും 2015 ല്‍ 1.87 ലക്ഷവുമായി ഉയര്‍ത്തിയിരുന്നു.






