സാജു കൊടിയന്‍ സിനിമയില്‍ സജീവമാവുന്നതിന്റെ ഭാഗമായി വിദേശയാത്രയും സ്റ്റേജ് ഷോയും തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
അഭിനയത്തോടൊപ്പം തിരക്കഥ എഴുതാനും തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിനനുസൃതമായ കഥാംശം തന്റെ മനസ്സിലുണ്ടെന്ന് സാജു കൊടിയന്‍ സാക്ഷ്യപ്പെടുത്തുന്നു.
വാജ്പേയിയായും കോടിയേരി ബാലകൃഷ്ണനായും ആമിന താത്തയായും അരങ്ങില്‍ നിറഞ്ഞുനിന്ന സാജു കൊടിയന്‍ കൊച്ചിന് കലാഭവനൊഴികെ യുള്ള മിമിക്സ് ട്രൂപ്പുകളിലെല്ലാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്ത് ചിത്രീകരണം നടന്ന ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന്റെ സെറ്റിലാണ് സാജു കൊടിയനെ കണ്ടത്.
ഠ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണിത്. നാട്ടില്‍ ഗുണ്ടകളുടെ സഹായത്തോടെ ചിട്ടക്കമ്പനി നടത്തുന്ന ചിന്നമ്മയെന്ന സ്ത്രീയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഉണ്ണിയാര്‍ച്ച എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തുന്നതിനാല്‍ ചിന്നമ്മയെ നാട്ടുകാര്‍ ഉണ്ണിയാര്‍ച്ചയെന്നാണ് വിളിച്ചിരുന്നത്. ഉണ്ണിയാര്‍ച്ചയെന്ന സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നത്തില്‍നിന്നും ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.
ഠ സിനിമയാക്കാന്‍ കഴിയുന്ന ധാരാളം ത്രഡ്ഡുകള് എന്റെ മനസ്സിലുണ്ട്. ലക്കി ജോക്കേഴ്സ് എന്ന സിനിമയിലാണ് ഞാന്‍ തിരക്കഥയെഴുതി ഈ മേഖലയിലേക്ക് കടന്നുവന്നത്.
ലക്കി ജോക്കേഴ്സിനു ശേഷം നാട്ടരങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചു. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന തന്റെ ആദ്യചിത്രമാണ് ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ച.
ധാരാളം കഥകള്‍ മനസ്സിലുണ്ടെങ്കിലും ഇത്തരം കഥകള്‍ സിനിമയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. കാരണം നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷന് സൂപ്പര്‍ഹിറ്റായതോടെ മിമിക്രിക്കാരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ ഇവിടെ ആള്‍ക്കാരുണ്ടെന്ന് ബോധ്യമായി.
ഠ കൊച്ചിന് കലാഭവന്‍ ഒഴികെയുള്ള ട്രൂപ്പുകളിലൊക്കെ ഞാന്‍ േ്രപ്രാഗ്രാം ചെയ്തിട്ടുണ്ട്. രണ്ടായിരാമാണ്ടില്‍ നിസാറിക്ക സംവിധാനം ചെയ്ത നാദിര്‍ഷാ നായകനായ മേരാനാം ജോക്കറിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്.
ഈ ചിത്രത്തില്‍ ഒരു കവിയുടെ വേഷമായിരുന്നു. പിന്നീട് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് റിംഗ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തത്.
യഥാര്‍ത്ഥത്തില്‍ സ്റ്റേജ്, വിദേശയാത്ര, സിനിമ ഇങ്ങനെ മൂന്നുംകൂടി കലര്‍ന്നുള്ള അവിയല്‍ തരത്തിലുള്ള ജീവിതമാണ് എന്റേത്. സിനിമയെ ഒരുതരം പാഷനായി ഞാന്‍ കണ്ടിരുന്നില്ല.
സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ടിവി ഷോയും വിദേശ യാത്രയും ഞാന്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ ടിവി ഷോകള്‍ ചെയ്യുന്നില്ല.

? കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഗാന്ധിനഗറിലെ ഉണ്ണിയാര്ച്ചയെക്കുറിച്ച്...
ഠ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണിത്. നാട്ടില്‍ ഗുണ്ടകളുടെ സഹായത്തോടെ ചിട്ടക്കമ്പനി നടത്തുന്ന ചിന്നമ്മയെന്ന സ്ത്രീയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഉണ്ണിയാര്‍ച്ച എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തുന്നതിനാല്‍ ചിന്നമ്മയെ നാട്ടുകാര്‍ ഉണ്ണിയാര്‍ച്ചയെന്നാണ് വിളിച്ചിരുന്നത്. ഉണ്ണിയാര്‍ച്ചയെന്ന സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നത്തില്‍നിന്നും ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.
? സിനിമയ്ക്ക് അനുയോജ്യമായ കഥകള്‍ ഇനിയും ഉണ്ടോ...
ഠ സിനിമയാക്കാന്‍ കഴിയുന്ന ധാരാളം ത്രഡ്ഡുകള് എന്റെ മനസ്സിലുണ്ട്. ലക്കി ജോക്കേഴ്സ് എന്ന സിനിമയിലാണ് ഞാന്‍ തിരക്കഥയെഴുതി ഈ മേഖലയിലേക്ക് കടന്നുവന്നത്.
ലക്കി ജോക്കേഴ്സിനു ശേഷം നാട്ടരങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചു. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന തന്റെ ആദ്യചിത്രമാണ് ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ച.
ധാരാളം കഥകള്‍ മനസ്സിലുണ്ടെങ്കിലും ഇത്തരം കഥകള്‍ സിനിമയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. കാരണം നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷന് സൂപ്പര്‍ഹിറ്റായതോടെ മിമിക്രിക്കാരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ ഇവിടെ ആള്‍ക്കാരുണ്ടെന്ന് ബോധ്യമായി.
? വര്‍ഷങ്ങളോളം സാജുവിനോടൊപ്പം മിമിക്രി കളിച്ചു നടന്നവര്‍ പലരുംസിനിമയില് സജീവമായിട്ടും താങ്കള്‍ മാത്രം സിനിമാനടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണല്ലോ...
ഠ കൊച്ചിന് കലാഭവന്‍ ഒഴികെയുള്ള ട്രൂപ്പുകളിലൊക്കെ ഞാന്‍ േ്രപ്രാഗ്രാം ചെയ്തിട്ടുണ്ട്. രണ്ടായിരാമാണ്ടില്‍ നിസാറിക്ക സംവിധാനം ചെയ്ത നാദിര്‍ഷാ നായകനായ മേരാനാം ജോക്കറിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്.
ഈ ചിത്രത്തില്‍ ഒരു കവിയുടെ വേഷമായിരുന്നു. പിന്നീട് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് റിംഗ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തത്.
യഥാര്‍ത്ഥത്തില്‍ സ്റ്റേജ്, വിദേശയാത്ര, സിനിമ ഇങ്ങനെ മൂന്നുംകൂടി കലര്‍ന്നുള്ള അവിയല്‍ തരത്തിലുള്ള ജീവിതമാണ് എന്റേത്. സിനിമയെ ഒരുതരം പാഷനായി ഞാന്‍ കണ്ടിരുന്നില്ല.
സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ടിവി ഷോയും വിദേശ യാത്രയും ഞാന്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ ടിവി ഷോകള്‍ ചെയ്യുന്നില്ല.

? സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ നിരാശ തോന്നാറില്ലേ...
ഠ തിരുഞ്ഞുനോക്കുമ്പോള്‍ യാതാരു വിധ നിരാശയും എനിക്ക് തോന്നിയിട്ടില്ല. കാരണം ബിഗ് സീറോയില്‍നിന്നു വന്ന ആളാണ് ഞാന്‍. എന്റെ ഓരോ തിരക്കും വളരെ എന്ജോയ് ചെയ്താണ് മുന്നോട്ടു പോകാറുള്ളത്.
മറ്റൊരാളുടെ വളര്‍ച്ച കാണുമ്പോള്‍ ഒരിക്കലും നിരാശ തോന്നിയിട്ടില്ല. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്കു ലഭിക്കേണ്ട വേഷങ്ങള്‍ എന്നെ തേടിയെത്തിയിരിക്കും.
? മിമിക്സ് വേദിയില്‍ ശ്രദ്ധേയനാക്കിയ അനുകരണ കഥാപാത്രങ്ങളെക്കുറിച്ച്...
ഠ രാഷ്ട്രീയ നേതാക്കളില്‍ വാജ്പേയിയെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്റ്റേജുകളില്‍ അനുകരിച്ചത്. കോടിയേരിയാണ് മറ്റൊരു രാഷ്ട്രീയ നേതാവ്. ഗായിക ഉഷാ ഉതുപ്പ്, മാധവിക്കുട്ടി, ആമിന താത്ത, മജീഷ്യന്‍ സാമ്രാട്ട് തുടങ്ങിയവരുടെ അനുകരണമൊക്കെ ശ്രദ്ധിക്കപ്പെട്ടു.
? കഴിവുണ്ടായിട്ടും ചെറിയ വേഷങ്ങളില്‍ ഒതുക്കപ്പെടുകയാണല്ലോ.
ഠ ചെറിയ വേഷമാണെങ്കിലും ഞാന്‍ അഭിനയിക്കും. വിജയിക്കുന്ന പടത്തില്‍ ഒരു സീനില്‍ അഭിനയിക്കുന്നത് വിജയിക്കാത്ത പടത്തില്‍ നായകനായി അഭിനയിക്കുന്നതിനേക്കാള്‍ നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
? പരുക്കുപറ്റി മാസങ്ങളോളം ചികിത്സയിലായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെ സഹായം.
ഠ കലാഭവന്‍ മണിയുടെ പാടിയില്‍ നടന്ന പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കാറ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
എനിക്ക് ഗുരുതരമായി പരുക്കുപറ്റി ചികിത്സയിലായിരിക്കുമ്പോള്‍ ധാരാളംപേര്‍ സഹായവുമായി മുന്നിലുണ്ടായിരുന്നു. കലാഭവന്‍ മണി സാമ്പത്തികമായും അല്ലാതെയും എന്നെ ഒരുപാട് സഹായിച്ചു. ദിലീപേട്ടനും സഹായിച്ചിരുന്നു.
മമ്മൂക്കയുടെ പരുന്ത്, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലും സംവിധായകന് ഷാഫി സാറിന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര വര്‍ക്ക് ചെയ്ത ചിത്രങ്ങളിലെല്ലാം അഭിനയിക്കാന്‍ അവസരം തന്നു. അങ്ങനെ ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്.
? പുതിയ ചിത്രങ്ങള്‍...
ഠ ഹണീബി 2.5 എന്ന ചിത്രത്തില്‍ ആശാനായും മഞ്ജുവാരയര് നായികയായ കെയറോഫ് സൈറാബാനുവില്‍ ആര്.ടി.ഒ. ഓഫീസറായും അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് മറ്റൊരു ചിത്രം.
? കുടുംബത്തെക്കുറിച്ച്...
ഠ ഭാര്യ മിനി. മകള്‍ അഞ്ജന ആലുവ സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു. മകന് അഞ്ജിത്ത് ആലുവ ജീവാസ് സ്കൂളില്‍ പഠിക്കുന്നു.
അഞ്ജിത്ത് സ്കൂള്‍ നാടകങ്ങളില്‍ അഭിനയിക്കാറുണ്ട്. അടുത്തകാലത്ത് രാജാവായി അഭിനയിച്ച മകന്റെ കഥാപാത്രത്തിന് ഞാനാണ് ശബ്ദം നല്‍കിയത്. കഥാപാത്രമായ മകന് ശബ്ദം നല്കിയ അച്ഛനാണ് ഞാന്‍.

Comments