
മലയാളത്തില്‍ നിര്‍മ്മിച്ച ബോളിവുഡ് സിനിമയെന്നാണ് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്ന ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ഇറാഖിലെ തിക്രിതില്‍ ഐ.എസ് വിമതരുടെ പിടിയിലായ മലയാളി നേഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. തീയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ പ്രശംസിച്ച് നടന് സൂര്യയും രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സൂര്യ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്.
ടേക്ക് ഓഫ് കണ്ടു, ഇഷ്ടമായി. എല്ലാത്തരത്തിലും മികച്ച ചിത്രം-സൂര്യ ട്വീറ്റ് ചെയ്തു.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ എഡിറ്ററായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭത്തിന് മലയാളത്തിലെ താരങ്ങളും പിന്തുണ നല്‍കിയിരുന്നു. സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് ആദ്യമായാണ് തങ്ങളുടേതല്ലാത്ത ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ താരങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.
തന്റെ ആദ്യ സംവിധാന സംരംഭത്തിന് കഥാകൃത്ത് പി.വി ഷാജികുമാറിനൊപ്പം ചേര്‍ന്നാണ് മഹേഷ് നാരായണന് തിരക്കഥ രചിച്ചത്. പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ആസിഫലി തുടങ്ങിയവരാണ് ചിത്ത്രിലെ താരങ്ങള്‍. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.







Comments