
പൂന്നെ: ടൗണ്‍ഷിപ്പില്‍ കടന്നുകൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. പൂന്നെയിലെ മുല്സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം. സംരക്ഷിത വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്ന് വനം വകുപ്പ് നടത്തിയ അന്വേക്ഷണത്തില്‍ കണ്ടെത്തി. വെട്ടി തുണ്ടം തുണ്ടാമാക്കി കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വലിയ പെരുമ്പാമ്പായതിനാല് പിടികൂടാന്‍ ബുദ്ധിമുട്ടേണ്ടി വരും അതുകൊണ്ടാണ് കൊന്നതെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സംഭവത്തിന്റെ വീഡിയോ എടുത്തു സൂക്ഷിച്ചതുകൊണ്ടാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വന്യജിവി സംരക്ഷന് വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേക്ഷണത്തിലുമാണ് പ്രതികളെ പിടികൂടാനായത്.
പെരുമ്പാമ്പിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ടൗണ്‍ഷിപ്പിന്റെ നടത്തിപ്പുകാരായ സഹാറ ഗ്രൂപ്പുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.






