മുംബൈ: 2000ത്തിന്റെ പുതിയ നോട്ടുകള്‍ക്ക് തൊട്ടുപിന്നാലെ 200 രൂപയുടെ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ പറ്റിയുള്ള നിര്‍ദ്ദേശം കഴിഞ്ഞമാസം ചേര്‍ന്ന ആര്‍ബിഐയുടെ ബോര്‍ഡ് യോഗം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ ഇതിന് സമ്മതം മൂളിയാല്‍ വരുന്ന ജൂണ്‍ മുതല്‍ ഇവയുടെ അച്ചടി ആരംഭിക്കുമെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡി 2016 നവംബര്‍ എട്ടിനാണ് പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്. ഇതിനെത്തുടര്‍ന്ന് പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ചെറുനോട്ടുകളും പിന്‍വലിക്കുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. പുതിയ 200റിന്റെ നോട്ടുകള്‍ വിപണിയില്‍ എത്തുമ്പോള്‍ മറ്റ് നോട്ടുകള്‍ പിന്‍വലിക്കുമോ എന്നാണ് സാമ്പത്തീക ലോകം ഉറ്റുനോക്കുന്നത്.




