ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയത്തെ പരിഹസിച്ച് സംവിധായകന് ഡോ. ബിജു. ഈ വര്‍ഷം മുതല്‍ മികച്ച ഇടിക്കും നാഷണല്‍ അവാര്‍ഡ്, ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയേക്കും-ഡോ. ബിജു പരഹസിച്ചു. കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെയെന്നും ഡോ. ബിജു ചോദിച്ചു.
ഡോ. ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഈ വർഷം മുതൽ മികച്ച ഇടിയ്ക്കും നാഷണൽ അവാർഡ്...ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാർഡ് ഏർപ്പെടുത്തിയേക്കും ...കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ....എല്ലാവർക്കും "Happy friendship day"...☺






