
റാഞ്ചി: ഹിന്ദുയുവതിയെ പ്രണയിച്ച മുസ്ലീം യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഝാര്‍ഖണ്ഡിലെ ഗുമാല ജില്ലയിലാണു സംഭവം. ഗുമാല നഗരത്തില്‍ താമസക്കാരനായ മുഹമ്മദ് ഷാലിക് എന്ന മുസ്ലീം യുവാവ് തൊട്ടടുത്ത ഗ്രാമത്തിലെ ഹിന്ദു മത വിശ്വാസിയായ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പലതവണ വീട്ടുകാര്‍ തടഞ്ഞെങ്കിലും ഇവര്‍ ബന്ധം തുടര്‍ന്നു.
അതിനിടെയാണു രാമനവമി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി ഷാലികിനെ ക്ഷണിച്ചത്. ബന്ധുക്കളെ ഭയന്ന് ആദ്യം യുവാവ് ക്ഷണം നിരസിച്ചെങ്കിലും പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവാവ് ആഘോഷത്തിനെത്തുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടിയെ അവരുടെ വീട്ടിലെത്തിക്കാനായി വരുന്നതിനിടെ അയല്‍വാസികള്‍ പിടികൂടുകയായിരുന്നു. പിന്നീട് ഇവര്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മണിക്കൂറുകളോളം മര്‍ദിച്ചു. ഇതാണു മരണകാരണമായത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.






