
കുട്ടികള്‍ക്ക് ഇഷ്ടാനുസരണം ക്രഡിറ്റ് കാര്‍ഡും ഗാഡ്ജറ്റുകളും കൊടുക്കുന്നവര്‍ ജാഗ്രത! ലണ്ടനില്‍ 11 കാരന് ഗെയിം ഇത്തരത്തില്‍ വാങ്ങിയത് എത്രയ്ക്കെന്ന കേട്ടാല്‍ ഞെട്ടും. 7,500 ഡോളറിന് അതായത് ഇന്ത്യന്‍ തുക അനുസരിച്ച് ഏകദേശം 4.8 ലക്ഷം രൂപ.
പിതാവ് വാങ്ങിത്തന്ന പുതിയ ഐപാഡിലാണ് ഈ വിലപിടിപ്പുള്ള കളി വാങ്ങിയത്. പിതാവ് റോയ് ഡോട്സണ്‍ ഐട്യൂണ്‍സുമായി തന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചേര്‍ത്തിരുന്നു. മകന് ആല്‍ഫി ഇതുവഴിയാണ് പെയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. ഏകദേശം 50 ആപ്പുകളാണ് ഈ 11 കാരന് വാങ്ങിക്കൂട്ടിയത്.
ആദ്യ അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആല്‍ഫി 700 യൂറോയും പിന്നീട് അരമണിക്കൂറിനുള്ളില്‍ 1,100 യൂറോയും തീര്‍ത്തതായി അച്ഛന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ തന്നെ കമ്പനി തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുരവരെ തയ്യാറായിട്ടില്ല.
നേരത്തെ ഇത്തരം സാഹചര്യത്തില്‍ ആല്‍ഫി എല്ലാവരുടേയും അടുത്തുവന്ന് വിശദമായി ചോദിച്ചിരുന്നുവെന്നും അച്ഛന് പറഞ്ഞു. പേരന്റ് കണ്ട്രോള് നല്‍കിയശേഷം മാത്രമ കുട്ടികള്‍ ഇത്തരം ഗാഡ്ജറ്റുകള്‍ നല്കാവു എന്ന് നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് 8000 യുഎസ് ഡോളര്‍ തിരികെ നല്‍കിയിരുന്നു. 17 കാരനാണ് ഇത്തരത്തില്‍ കൈതെറ്റി പെയ്ഡ് ആപ്ലിക്കേഷന്‍ വാങ്ങിയത്.






