
ന്യുയോര്ക്ക്: ഒസാമ ബിന് ലാദന്റെ ചിന്നിച്ചിതറിയ തല പെറുക്കി കൂട്ടി വയ്ക്കുകയായിരുന്നെന്ന് യു.എസ് ദൗത്യസേനാംഗം. വെടിവയ്പ്പില് ലാദന്റെ തല ചിന്നിച്ചിതറി പോയി. തുടര്ന്ന് തിരിച്ചറിയുന്നതിനായി ചിതറിയ ഭാഗങ്ങള് പെറുക്കി കൂട്ടി വയ്ക്കുകയായിരുന്നുവെന്ന് റോബര്ട്ട് ഒനീല്. താന് തന്നെ ലാദന് നേരെ മൂന്ന് വെടിയുതിര്ത്തുവെന്ന് ഒനീല് വെളിപ്പെടുത്തി.
2011 മെയ് 2നാണ് ലാദനെ പാകിസ്താനിലെ അബോട്ടാബാദിലെ ഒളിയിടത്തില് വച്ച് യു.എസ് സൈന്യം വധിച്ചത്. തന്റെ പുതിയ പുസ്തകത്തിലാണ് ഒസാമയെക്കുറിച്ചുള്ള വെളിപ്പെടുത്തല് സീല് നടത്തിയിരിക്കുന്നത്. അബോട്ടാബാദിലെ ഒളിസങ്കേതത്തിലെ സ്റ്റെയര്കേസിന് ചുവട്ടില് ഒളിച്ചിരിക്കുകയായിരുന്ന ലാദനെ അറബിയിലാണ് വിളിച്ചു വരുത്തിയത്. സ്റ്റെയര്കേസിന് അടിയില് നിന്ന് പുറത്ത് വന്ന ഉടന് ലാദന് നേരെ വെടിയുതിര്ത്തു.
മുഖത്തിന് നേരെയാണ് വെടിയുതിര്ത്തത്. വെടിയേറ്റ ലാദന് മുറിയിലേക്ക് ഓടി. അവിടെ തന്റെ നാലാം ഭാര്യ അമലിനെ കവചമാക്കി ലാദന് നിന്നു. ഇരുവര്ക്ക് നേരെയും ദൗത്യ സേനാംഗങ്ങള് വെടിയുതിര്ത്തു. നോ ഈസി ഡേ എന്നാണ് പുസ്തകത്തിന്റെ പേര്. ലാദനെ കൊലപ്പെടുത്തി അഞ്ച് വര്ഷത്തിന് ശേഷമാണ് പുസ്തകം പുറത്ത് വരുന്നത്.







Comments