
തിരുവനന്തപുരം: ലാവ്ലിന് കേസില് ഇടപെട്ടത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികാരം തീര്ക്കുന്നുവെന്ന് ആരോപിച്ച് പൊതുപ്രവര്ത്തകനായ കെ.എം ഷാജഹാന് രംഗത്ത്. തനിക്കെതിരെ നടന്നത് സര്ക്കാര് ഗൂഢാലോചനയാണെന്നും തന്റെ അറസ്റ്റ് വ്യക്തി വിരോധം തീര്ക്കലും രാഷ്ട്രീയ പകപോക്കയുമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റു ചെയ്ത നടപടി ഭരണഘടനാ ലംഘനമാണെന്നും എല്എല്ബി പരീക്ഷയ്ക്കായി തിരുവനന്തപുരം ലോ കോളജില് എത്തിയ ഷാജഹാന് പ്രതികരിച്ചു. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂ
കോടതി ഉത്തരവിനെ തുടര്ന്ന് പ്രത്യേക പോലീസ് സുരക്ഷയോടെയാണ് പരീക്ഷ എഴുതാനായി ഷാജഹാനെ എത്തിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ ഡിജിപി ഓഫീസ് മാര്ച്ചിനിടെ പോലീസ് അറസ്റ്റുചെയ്ത ഷാജഹാനെ കോടതി റിമാന്റ് ചെയ്തിരിക്കുകയായിരുന്നു.
ഇതിനിടെ, പിണറായി ക്രൂരനായ മുഖ്യമന്ത്രിയാണെന്ന് ഷാജഹാന്റെ അമ്മ തങ്കമ്മ പറഞ്ഞു. ഷാജഹാന്റെ അറസ്റ്റില് പ്രതിഷേധിച്ച് തങ്കമ്മ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. പിണറായി വ്യക്തി വിരോധം തീര്ക്കുകയാണെന്നും സമരം സെക്രട്ടേറിയേറ്റിലേയ്ക്ക് മാറ്റുമെന്നും തങ്കമ്മ പറഞ്ഞു.







Comments