
ന്യുഡല്‍ഹി: ചാനലുകളിലെ വാര്‍ത്താ വായന കാണുമ്പോള്‍ സിംപിളായി തോന്നും. എന്നാല്‍ ന്യൂസ് റൂമില്‍ ഇരിക്കുന്നവരുടെ നെഞ്ചിടിപ്പ് അവര്‍ക്കു മാത്രമേ അറിയാവൂ. വാര്‍ത്തകളുടെ ഇടവേളകള്‍ ചെറിയ വിനോദത്തിനും വിശ്രമത്തിനും ഉപയോഗിക്കുന്നവരാണ് ഏറെയും.
ഓസ്ട്രേലിയന്‍ ചാനലായ ‘എബിസി 24’ ലെ അവതാരകയായ നടാഷ് എക്സെല്‍ബിക്ക് പറ്റിയ അബദ്ധം കണ്ടാല്‍ പൊട്ടിച്ചിരിച്ചുപോകും. വാര്‍ത്താ വായനയ്ക്കിടെയില് സ്പോര്‍ട്സ് വിഭാഗത്തിലേക്ക് കടക്കും മുന്‍പ് ചെറിയ ഇടവേള ലഭിച്ചു. ഇടവേളയുടെ ദൈര്‍ഘ്യം ശ്രദ്ധിക്കാതെ തന്റെ പേന പിടിച്ച് തിരിച്ചുകൊണ്ടിരുന്ന നടാഷ താന്‍ ലൈവില്‍ വന്നതറിഞ്ഞില്ല.
വെറുതെ തലയുയര്‍ത്തി നോക്കുമ്പോള്‍ അതാ താന്‍ പേനയും തിരിച്ചിരിക്കുന്നു. ആദ്യം ഞെട്ടിപ്പോയ അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്ഥിതി വീണ്ടെടുത്ത് വാര്‍ത്താവായന തുടങ്ങി. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്നതാണ് നടാഷയുടെ അബദ്ധമെങ്കിലും നവമാധ്യമങ്ങളിലൂടെ ലോകമെങ്ങും ഇത് വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ കാണാം:
ന്യുസ് റൂമുകളില്‍ നിന്നുള്ള അബദ്ധങ്ങള്‍ ആദ്യമായല്ല പുറത്തുവരുന്നത്. 2013ല്‍ ഗൗരവമുള്ള വാര്‍ത്ത വായനയ്ക്കിടെ അവതാരക ചിരിച്ചുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അവര്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു്






