യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെയധികം എന്ജോയ് ചെയ്ത് സിനിമയെടുക്കുന്നതിലാണ് സംവിധായകന് വി.കെ. പ്രകാശ് ശ്രദ്ധ പതിപ്പിക്കുന്നത്.
സീരിയസ്സായതും ഹ്യൂമര്‍ ടച്ചുള്ളതുമായ കഥാംശങ്ങള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ അണിയിച്ചൊരുക്കാന്‍ വി.കെ. പ്രകാശെന്ന ഫിലിം മേക്കറിന് പ്രത്യേക മിടുക്കാണ്.
സിനിമയെ ജീവവായു പോലെ പ്രണയിക്കുന്നതുകൊണ്ടാണ് പുനരധിവാസത്തിലൂടെയും നിര്ണ്ണായകത്തിലൂടെയും രണ്ടുതവണ ദേശീയ അംഗീകാരം നേടാന്‍ വി.കെ. പ്രകാശിനു കഴിഞ്ഞത്.
തന്റെ ഇതേ വരെയുള്ള സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായതും പുതുമയുള്ളതുമായ സിനിമയായിരിക്കും കെയര്ഫുള്ളെന്ന് വി.കെ. പ്രകാശ് സിനിമാമംഗളത്തോടു സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളത്ത് കെയര്‍ഫുളിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ വി.കെ. പ്രകാശ് ചിത്രീകരിക്കന്‍ പോവുന്ന ഷോട്ടുകളെക്കുറിച്ച് ക്യാമറാമാനുമായി ചര്‍ച്ചയിലായിരുന്നു.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്കാണ് വി.കെ. പ്രകാശ് അവസരം നല്‍കുന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സും കോസ്റ്റിയൂം ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ സൈഡിലും പെണ്‍കുട്ടികള്‍ തന്നെയാണ് സജീവമായിരിക്കുന്നത്.
എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ഒരു ഫ്ളാറ്റില്‍ കൃഷ്ണകുമാറും ശ്രീജയയും തമ്മിലുള്ള സീനാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് സംവിധായകന് വി.കെ. പ്രകാശിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി വി.കെ. പ്രകാശ് സംസാരിക്കുകയാണ്.
ഠ സോഷ്യല്‍ അനിമല്‍ എന്ന നിലയില്‍ നമുക്ക് നമ്മുടെ സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. പൊതുസമൂഹത്തില്‍ നമ്മള് ചെയ്യുന്ന നിയമലംഘനം നമ്മളേക്കാള്‍ മറ്റുള്ളവരെയാണ് ദോഷകരമായി ബാധിക്കുന്നത്.
മറ്റുള്ളവരുടെ സുരക്ഷിതത്വം നമ്മുടെ സുരക്ഷയായിരിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. പോലീസിന്റെയും ജേര്‍ണലിസ്റ്റിന്റെയും ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് കെയര്‍ഫുള്‍ ഇതിവൃത്തമാക്കുന്നത്.
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയാക്കാനുള്ള ശ്രമത്തിനിടയില്‍ ജേര്‍ണലിസ്റ്റായ രചനയെന്ന പെണ്‍കുട്ടി എതിരാളികളുടെ ട്രാപ്പില്‍ അകപ്പെടുന്നു. ഇതന്വേഷിക്കാന്‍ പോലീസ് ഓഫീസര്‍ എത്തുന്നതോടെ കെയര്‍ഫുള്‍... ബി കെയര്‍ഫുള്‍ ആയി മാറുകയാണ്.
ഠ ഞാന്‍ ഇതേവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമായരിക്കും കെയര്‍ഫുള്‍. പുതിയ സ്റ്റൈലില്‍ ചെയ്യുന്ന കെയര്‍ഫുള്‍ എന്റെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണചിത്രം കൂടിയാണ്.
ഇത്തരം പുതുമയുള്ള പരീക്ഷണത്തെ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഠ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യുന്ന ആളാണ് ഞാന്‍. മരുഭൂമിയിലെ ആന വേറിട്ടൊരു സിനിമയായിരുന്നു.
ഇതേപോലെ ഞാന്‍ ചെയ്ത ഗുലുമാല് പ്രേക്ഷകര്‍ സ്വീകരിച്ചില്ലേ. മലയാളത്തിലെ ആക്ടേഴ്സ് ഹ്യൂമര്‍ സെന്‍സുള്ളവരാണ്. അവരുടെ അഭിനയമാണ് ചിത്രങ്ങളുടെയും വിജയഘടകമാകുന്നത്.

? കെയര്ഫുളിനെക്കുറിച്ച്...

? താങ്കളുടെ മറ്റു സിനിമകളില്‍നിന്നും വ്യത്യസ്തമായി കെയര്‍ഫുളിന്റെ സവിശേഷതയെക്കുറിച്ച്...
ഠ ഞാന്‍ ഇതേവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമായരിക്കും കെയര്‍ഫുള്‍. പുതിയ സ്റ്റൈലില്‍ ചെയ്യുന്ന കെയര്‍ഫുള്‍ എന്റെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണചിത്രം കൂടിയാണ്.
ഇത്തരം പുതുമയുള്ള പരീക്ഷണത്തെ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? മരുഭൂമിയിലെ ആന പുറത്തിറങ്ങിയപ്പോള്‍ വി.കെ. പ്രകാശിനെപ്പോലൊരു സംവിധായകനില്‍നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നു സൂചിപ്പിച്ച് ചിലരെങ്കിലും നെറ്റിചുളിച്ചുവല്ലോ...
ഠ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യുന്ന ആളാണ് ഞാന്‍. മരുഭൂമിയിലെ ആന വേറിട്ടൊരു സിനിമയായിരുന്നു.
ഇതേപോലെ ഞാന്‍ ചെയ്ത ഗുലുമാല് പ്രേക്ഷകര്‍ സ്വീകരിച്ചില്ലേ. മലയാളത്തിലെ ആക്ടേഴ്സ് ഹ്യൂമര്‍ സെന്‍സുള്ളവരാണ്. അവരുടെ അഭിനയമാണ് ചിത്രങ്ങളുടെയും വിജയഘടകമാകുന്നത്.

? സീരിയസ്സായി കഥ പറയുന്ന സംവിധായകന് ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമകള്‍ അനായാസമായി ചെയ്യുകയാണല്ലോ...
ഠ അതെ. സത്യം പറഞ്ഞാല്‍ ഫിലിം മേക്കിംഗ് രസകരമായി ടെന്‍ഷനില്ലാതെ ചെയ്യേണ്ട ജോലിയാണ്. നമ്മള് ടെന്‍ഷനടിച്ചാല്‍ അത് ക്യാമറയുടെ മുന്നില്‍ നില്ക്കുന്ന ആക്ടേഴ്സിനെയും ബാധിക്കും.
അതുകൊണ്ട് ഓരോ സീനും അത് സീരിയസ്സാണെങ്കിലും തമാശയാണെങ്കിലും വളരെയധികം എന്ജോയ് ചെയ്താണ് ചിത്രീകരിക്കാറുള്ളത്.
ഇത്തരമൊരു രീതി എന്നിലുണ്ടാകാനുള്ള പ്രധാന കാരണം സ്കൂള്‍ ഓഫ് ഡ്രാമയിലെ അനുഭവം തന്നെയാണ്. സ്കൂള്‍ ഓഫ് ഡ്രാമയിലെ ചില്‍ഡ്രന്‍സ് തിയേറ്ററില്‍ കുട്ടികളുമായുള്ള സമ്പര്‍ക്കമാണ് എന്നെ ഇന്നും സ്വാധീനിക്കുന്നത്.
? മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് എന്തു തോന്നുന്നു...
ഠ സിനിമയില്‍ അനാവശ്യമായി കടന്നുവരുന്ന സമരങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഉത്സവസീസണില്‍ സമരം വന്നതോടെ പുതിയ മലയാളം സിനിമകള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാതെ തമിഴ് സിനിമകള്‍ കാണേണ്ട അവസ്ഥ നമ്മുടെ പ്രേക്ഷകര്‍ക്കുണ്ടായി.
ഇത് ഇന്‍ഡസ്ട്രിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത്തരം രീതികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരിക്കലും അംഗീകരിക്കാനാവില്ല.
? കെ.വി. മോഹന്‍കുമാര്‍ രചന നിര്‍വഹിച്ച് താങ്കള്‍ സംവിധാനം ചെയ്ത മിഴിനീര്‍ത്തുള്ളികള്‍ എന്ന ചിത്രം ഇതേവരെ പുറത്തിറങ്ങിയിട്ടില്ലല്ലോ.
ഠ ചിത്രം പുറത്തിറങ്ങാത്തതിന്റെ കാരണം എന്താണെന്നറിയില്ല. നിര്‍മ്മാതാവാണ് അതൊക്കെ തീരുമാനിക്കേണ്ടത്. നല്ലൊരു സിനിമയാണിത്.
? അഭിനയത്തിലും സജീവമാകുകയാണോ..
ഠ ഒഴിവുണ്ടാകുമ്പോള്‍ അഭിനയിക്കുന്നുവെന്ന് മാത്രം. സഖാവില്‍ ഒരു വേഷം ചെയ്തു. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
? ചെറുപ്പക്കാരുടെ സിനിമകളെക്കുറിച്ച് എന്തു തോന്നുന്നു...
ഠ മലയാളത്തില്‍ എക്സ്ട്രാ ടാലന്റുള്ള പുതിയ ചെറുപ്പക്കാര്‍ വളര്‍ന്നുവരുന്നുണ്ട്. പലര്‍ക്കും സിനിമയെന്നത് ഒരുതരം പാഷനാണ്. ടാലന്റും പാഷനും ഒന്നിക്കുമ്പോള്‍ നല്ല സിനിമകളുണ്ടാവും. മലയാളസിനിമ പ്രതീക്ഷയുള്ള ദിശയിലൂടെയാണ് കടന്നുപോകുന്നത്. വെറൈറ്റിയുള്ള സിനിമകള്‍ ചെയ്യാനുള്ള സ്പെയ്സ് ഇന്നു മലയാളസിനിമയിലുണ്ട്.
? സംവിധാനത്തിന്റെയും അഭിനയത്തിന്റെയും ഇടയിലുള്ള തിയേറ്റര്‍ പ്രവര്‍ത്തനത്തെക്കുറിച്ച്...
ഠ ബാംഗ്ലൂരില്‍ ഒരു സോളോ പ്ലാന്‍ ചെയ്യുന്നുണ്ട്. മീരാജാസ്മിനെയാണ് സോളോ പെര്‍ഫോമന്‍സിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് മീരാ ജാസ്മിനുമായി സംസാരിച്ചുകഴിഞ്ഞു. അടുത്തുതന്നെ ബാംഗ്ലൂരില്‍ മീരയുടെ സോളോ നടക്കും.
? നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ട കെ.എസ്.എഫ്.ഡി.സി.യുടെ പ്രവര്‍ത്തനം നിര്ജീവമാകുകയാണല്ലോ.
ഠ യഥാര്‍ത്ഥത്തില്‍ നല്ല സിനിമകള്‍ക്ക് സ്പെയ്സ് ഉണ്ടാക്കി കൊടുക്കേണ്ട ബാധ്യത കെ.എസ്.എഫ്.ഡി.സി.ക്കുണ്ട്. അതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് കെ.എസ്.എഫ്.ഡി.സി. നടത്തേണ്ടത്.

Comments