പോണ്ടിച്ചേരി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ ഇരുചക്രവാഹനം ഒടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. മേയ് ഒന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്ഡി സുന്ദരേശ്വരന് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കൈമാറി.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്ര യാത്രക്കാരില്‍ നിന്ന് ആദ്യം നൂറു രൂപ പിഴ ഇടാക്കാനും ആവര്‍ത്തിച്ചാല്‍ 300 രൂപ ഇടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാര്‍ റോഡപകടങ്ങളില്‍ പെടുന്നത് തുടര്‍ക്കഥ ആയതോടെയാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്നും, പിന്നാലെ നടപ്പിലാക്കാന്‍ തീരുമാനം എടുത്തതെന്നും കമ്മീഷണര്‍ അറിയിച്ചു.






