
ഹൈദരാബാദ്: മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാകിസ്താന് സൃഷ്ടിച്ചേക്കാമെന്നും കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്തെ വിഭജിച്ചത്. അന്ന് മുസ്ലീം ലീഗ് മുസ്ലീങ്ങളേയും ഹിന്ദുക്കളേയും ഒന്നിച്ചു ജീവിക്കുന്നതിനെ എതിര്ത്തിരുന്നു. ഇനിയും നാം വോട്ടുബാങ്കായി കണ്ട് ഇത്തരം നടപടികള് സ്വീകരിച്ചാല് രാഷ്ട്രത്തിന്റെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റെഡ്ഡി ആയതിനാല് അല്ല മുസ്ലീം സംവരണത്തെ തങ്ങള് എതിര്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരം സംവരണത്തെ ബി.ജെ.പി എതിര്ത്തിരുന്നു.
മതാടിസ്ഥാനത്തിനുള്ള സംവരണത്തിന് ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്. അംബേദ്കര് പോലും എതിര്ത്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. അംബേദ്കര് ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദില് ബിജെപി സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
സംവരണത്തിന്റെകാര്യത്തില് രാജ്യം മുഴുവന് ഒരു നയമാണ് പാര്ട്ടിക്കുള്ളത്. മുസ്ലീം ആണോ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് നോക്കാതെ പിന്നോക്ക വിഭാഗത്തിന് സംവരണം നല്കാന് സര്ക്കാര് പ്രതിജ്ഞാബധമാണെന്നും അദ്ദേഹം പറഞ്ഞു.







Comments