ഇന്ത്യന്‍ അരങ്ങേറ്റത്തിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് 'ഡാറ്റ്സന്‍ ഗോ'യുടെയും 'ഗോ പ്ലസി' ന്റെയും പ്രത്യേക പതിപ്പുകള്‍ നിരത്തിലെത്തുന്നു. നിസാന്റെ ബജറ്റ് ബ്രാന്‍ഡുകൂടിയാണ് ഡാറ്റ്സണ്‍.
റഗുലര്‍ മോഡലില്‍ നിന്നും രൂപത്തില്‍ മാത്രമാണ് ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറിന്റെ കാബിനില്‍ ഉപയോക്താവിന്റെ താല്പര്യാനുസരണം ക്രമീകരിക്കാവുന്ന മൂഡ് ലൈറ്റിങ്ങിനായി മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിങ് ആപ്ലിക്കേഷനാണ് വാഹനത്തിന്റെ പ്രത്യേക സവിശേഷത എന്നു വേണം പറയാന്‍.
പുതിയ ബോഡി ഗ്രാഫിക്സ്, ആനിവേഴ്സറി എഡിഷന് ബാഡ്ജ്, ഡാഷ്ബോര്‍ഡിനും അപ്ഹോള്സ്ട്രെയ്ക്കും ചൂറ്റിലും നീല ലൈനിങ്, ലെതര്‍ സീറ്റ്, ആനിവേഴ്സറി ഫ്ളോര്‍ മാറ്റ്, ബ്ലൂടുത്ത് കണക്റ്റിവിറ്റി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പോയിലര്‍ എന്നിവ സ്പെഷ്യല്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിസ്സാന്റെ ബജറ്റ് ബാന്‍ഡെന്ന നിലയില്‍ ഡാറ്റ്സന്റെ തിരുവരവിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാനാണ് 'ഗോ'യുടെയും 'ഗോ പ്ലസി'ന്റെയും പ്രത്യേക പതിപ്പുകള്‍ അവതരിപ്പിച്ചതെന്ന് നിസ്സാന്റെ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്ര പറഞ്ഞു. ആദായകരമായ സഞ്ചാര മാര്‍ഗ്ഗങ്ങള്‍ തേടുന്ന കൂടുതല്‍ ഉപയോക്താക്കളെ ഡാറ്റ്സന്‍ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1.2 ലിറ്റര്‍ എഞ്ചിന് 67 ബിഎച്ചപി കരുത്തും 104 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. 20 മുതല്‍ 26 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമതയായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. 'ഡാറ്റ്സന്‍ ഗോ'യുടെ പരിമിതകാല പതിപ്പിന് 4.19 ലക്ഷം രൂപയും 'ഗോ പ്ലസി'ന്റെ പ്രത്യേക പതിപ്പിന് 4.90 ലക്ഷം രൂപയുമാണ് ഡല്‍ഹി ഷോറൂമിലെ വില.

Comments