ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനിലെ സ്ക്രീനില്‍ പോണ് വീഡിയോ പ്ലേ ചെയ്തു. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ് പോണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനായുള്ള സ്ക്രീനിലാണ് പോണ് വീഡിയോ പ്ലേ ആയത്. പരസ്യം കാണിക്കുന്നതിനുള്ള സ്ക്രീനില്‍ പോണ് വീഡിയോ ആവര്‍ത്തിച്ച് പ്ലേ ആയതോടെ യാത്രക്കാരും കണ്ണുപൊത്തി. ഏപ്രില്‍ 9നാണ് സംഭവം നടന്നതെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്പ്പറേഷന് വ്യക്തമാക്കി.
2013ല്‍ ഡല്‍ഹി മെട്രോയിലെ സി.സി.ടി.വി ക്യാമറകളില്‍ ചില യാത്രക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍ പതിമൂന്ന് വീഡിയോകള്‍ ചില പോണ് വീഡിയേ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു. ഡി.എം.ആര്.സി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം തുറക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകളില്‍ നിന്നുമാണ് ദൃശ്യം പുറത്ത് പോയത്.






