സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം സായ് പ്രണിതിന്. കിഡംബി ശ്രീകാന്തിനെ മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സായ് പ്രണീത് ജേതാവായത്. സായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണ്.
ആദ്യ ഗെയിമില്‍ തോറ്റ ശേഷമാണ് സായി വിജയ തിരിച്ചുവരവ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ 1-6 നു പിന്നിലായ ശേഷം പിന്നീട് 21-17 ന് രണ്ടാം ഗെയിമില്‍ പിടിച്ചെടുത്തു.മൂന്നാം ഗെയിമില്‍ ശ്രീകാന്തിനു ഒരവസരവും നല്‍കാതെ സായ് 21-12 നു ആദ്യ കിരീടം സ്വന്തമാക്കി.






