
ന്യൂഡല്‍ഹി: വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ' ദ് കേരള സ്‌റ്റോറി' കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. കേരളത്തെ അപമാനിക്കുന്ന രീതിയിലുള്ള ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെരതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല സിനിമ നിര്‍മിച്ചതെന്നും സുദീപ് സെന്‍ വ്യക്തമാക്കി.
സിനിമയില്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇതില്‍ ലൗ ജിഹാദ് പരമാര്‍ശം നടത്തുന്നില്ലെന്നും സുദീപ് സെന്‍ പറഞ്ഞു. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32, 000 പേരെക്കുറിച്ചുള്ള പരാമര്‍ശംസിനിമ കണ്ടാല്‍ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും സുദീപ് സെന്‍ വ്യക്തമാക്കി.


