മലപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്.കുട്ടി ഫുട്ബോൾ കളിക്കുന്നതിനിടയിൽ ആൾമറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. കാലിന്പരിക്കേറ്റ വിദ്യാർത്ഥിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു






