മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ വിഷു ആഘോഷങ്ങള്‍ നമുക്ക് പ്രചോദനമാകട്ടെ. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമുക്ക് വരവേൽക്കാം. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ നമുക്ക് പ്രചോദനമാകട്ടെ.
ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത്. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.






