തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണം ആറായി. അപകടവുമായി ബന്ധപ്പെട്ട് രക്ഷപ്രവര്‍ത്തനം ദുഷ്കരമാണെന്നാണ് വിവരം. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്.
മന്ത്രി വി എന്‍ വാസവനും കെ രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ വിധത്തിലുള്ള പ്രശ്നമാണ് എന്നാണ് മനസിലാക്കുന്നത് മന്ത്രി വിഎന്‍ വാസവന് പറഞ്ഞു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര്‍ മെഡിക്കല്‍ കോളജിലും തൊട്ടടുത്തുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്.






