തൃശ്ശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്ത് പൂരം കാര്യത്തില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റിലാണ് യോഗം നടക്കുന്നുണ്ട്.
മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മ്മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിര്‍മ്മാണശാലയില്‍ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. പടക്കനിര്‍മ്മാണ ശാല പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ നിര്‍ദേശം.
15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് ബിനോയിക്ക് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായി 14 പേര് മരണമടഞ്ഞത്. പാറമേക്കാവിന്റെ പടക്കനിര്‍മ്മാണ ശാലയ്ക്കും ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര് രാമചന്ദ്രന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുതലമടയിലെ പടക്കനിര്‍മ്മാണശാലയില്‍ ഇനിയും പരിശോധന നടത്തും.






