കാസർകോട്: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ ഉരസി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്.
മുത്തശ്ശിക്കൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഈ മാസം പതിനെട്ടിന് വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നപ്പോഴുണ്ടായ കാറ്റടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയില്‍ തുടരുകയാണ്.






