ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 82.24% എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുകയാണ്. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. അഞ്ചു മണിക്ക് ശേഷവും മിക്ക് പോളിംഗ് സ്റ്റേഷനിലും ആളുകള്‍ നില്‍ക്കുകയാണ്.
തമിഴ്നാട്ടില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011-ല്‍ രേഖപ്പെടുത്തിയ 78% എന്ന റെക്കോര്‍ഡാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനമാണിത്. വോട്ടെടുപ്പ് പൂര്‍ണ്ണമായി അവസാനിക്കുമ്പോള്‍ ശതമാനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തെ 38 ജില്ലകളില്‍ 30 ജില്ലകളിലും 80 ശതമാനത്തിലധികം പോളിംഗ് നടന്നു. ബാക്കിയുള്ള 8 ജില്ലകളില്‍ മാത്രമാണ് പോളിംഗ് കുറഞ്ഞത്. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഇവിടെ 89 ശതമാനമായിരുന്നു പോളിംഗ്. ചെന്നൈ ജില്ലയില്‍ മൊത്തം 83.44% പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 12 ഇടത്തും 80 ശതമാനത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 82.24% എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തി. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനമാണിത്.






