
മലപ്പുറം: മഞ്ചേരിയില് പടര്ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തില് ഒരാളുടെ നില കൂടി ഗുരുതരമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് കഴിയുന്ന ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതോടെ ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരാള് മഞ്ഞപ്പിത്ത ബാധയില് മരണപ്പെട്ടിരുന്നു. വണ്ടൂര് ടൗണില് മഞ്ചേരി റോഡില് പുതുതായി ആരംഭിച്ച ഹോട്ടലില്നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. സ്ക്വാഡുകളെ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്ത്തനങ്ങള് വീടുകള് കേന്ദ്രീകരിച്ച് പഞ്ചായത്തുകള് തുടങ്ങി. വീടുകള് തോറും കയറിയിറങ്ങി നടത്തുന്ന പ്രവര്ത്തനത്തി തട്ടുകട ഉള്പ്പെടെയുള്ള ഭക്ഷണശാലകളില് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കണമെന്നും നിര്ദേശമുണ്ട്. വണ്ടൂര് ടൗണില് മഞ്ചേരി റോഡില് പുതുതായി ആരംഭിച്ച ഹോട്ടലില്നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്ക്കാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. നിലവില് 18 പേരാണ് ചികിത്സയിലുള്ളത്.
വണ്ടൂര്, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവര്ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയെ തുടര്ന്ന് ചികിത്സയില് കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താര് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒക്ടോബര് 3 മുതല് 18 വരെ പുതിയ ഹോട്ടലില്നിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. ഹോട്ടല് ജീവനക്കാര്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
മഞ്ഞപ്പിത്തം പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് വണ്ടൂര് നഗരത്തിലെ റസ്റ്ററന്റുകള്, കൂള്ബാര്, കന്റീന് എന്നിവിടങ്ങളില് ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി. ഏതാനും സ്ഥാപനങ്ങള്ക്ക് നോട്ടിസ് നല്കി.






