More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

Authored by Web Desk | Last updated: 17 Oct 2026, 9:30 AM | 2 min read

Print
Bihar's M M Mani? JDU MLA Anant Singh claims he committed nine murders while standing with Nitish
പട്ന: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുൻ മന്ത്രി എം എം മണിയുടെ വിവാദമായ ‘വൺ, ടൂ, ത്രീ’ പ്രസംഗത്തിനു സമാനമായി ബീഹാർ എം‌എൽഎ അനന്ത് സിംഗ് നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ വിവാദമാകുന്നു. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രവർത്തിക്കുമ്പോൾ താൻ “9 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്” എന്നായിരുന്നു വെള്ളിയാഴ്ച ജെഡിയുവിന്റെ മോകമ എംഎൽഎ അനന്ത് സിംഗ് ഒരു പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷത്തുനിന്നും വലിയ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് ഈ പ്രസ്താവന തിരുത്തി.


പട്ന ഗ്രാജുവേറ്റ്സ് എംഎൽസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഭിന്നതകൾക്കിടയിലാണ് ആറാം തവണയും എംഎൽഎയായ അനന്ത് സിംഗ് ഈ പരാമർശം നടത്തിയത്. ജെഡിയു സ്ഥാനാർത്ഥി നീരജ് കുമാറിനെതിരെ പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥിയെയാണ് അനന്ത് സിംഗ് പിന്തുണയ്ക്കുന്നത്.


"ഞാൻ ചെയ്തതുപോലെ ആരെങ്കിലും ഇത്രയധികം ത്യാഗങ്ങൾ ചെയ്തിട്ടുണ്ടോ? അന്ന് നിതീഷ് കുമാർ ഒന്നുമല്ലായിരുന്നു, അദ്ദേഹം ഇവിടെയും അവിടെയുമൊക്കെയായി നടക്കുകയായിരുന്നു. ആ സമയത്ത് നിതീഷ് കുമാറിനൊപ്പം നിന്നുകൊണ്ട് ഞാൻ ഒമ്പതു പേരെ കൊലപ്പെടുത്തിയിട്ടുണ്ട്," എന്നാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്.


ഈ പ്രസ്താവനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, അനന്ത് സിംഗ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. “ലാലു പ്രസാദിന്റെ ഭരണകാലത്ത് എന്റെ ഒപ്പമുണ്ടായിരുന്ന ഒമ്പത് പേർ കൊല്ലപ്പെടുകയും എനിക്ക് തന്നെ വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ നിതീഷ് കുമാറിനൊപ്പം ചേർന്നതുകൊണ്ടാണ് ലാലു അവരെ കൊലപ്പെടുത്തിയത്. ഞങ്ങൾ അത്തരം വലിയ നഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് എന്റെ പിതാവും മരണപ്പെട്ടത്,” എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവനയെ തുടർന്ന് രാഷ്ട്രീയ രംഗത്ത് വലിയ കോലാഹലമുണ്ടായി. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആർജെഡി വിശദീകരണം ആവശ്യപ്പെട്ടു.


കേരളത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു. 2012 മെയ് 25-ന് ഇടുക്കി ജില്ലയിലെ തൊടുപുഴ മണക്കാട് വെച്ച് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഇത്. “പട്ടിക തയ്യാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തുമുള്ള പാരമ്പര്യം സിപിഎമ്മിനുണ്ട്... ശാന്തൻപാറയിൽ അക്കാലത്ത് ഞങ്ങൾ 13 പേരുടെ ഒരു പട്ടിക തയ്യാറാക്കി. വൺ, ടൂ, ത്രീ... അതിൽ ആദ്യത്തെ മൂന്നുപേരെ ഞങ്ങൾ കൊന്നു. ഒരാളെ വെടിവെച്ചുകൊന്നു, രണ്ടാമത്തവനെ തല്ലിക്കൊന്നു, മൂന്നാമനെ കുത്തിക്കൊന്നു,” എന്നായിരുന്നു മണി പറഞ്ഞത്. തുടർന്ന് അദ്ദേഹത്തിന് നിയമ നടപടികൾ നേരിടേണ്ടിവന്നു.

About Author:

Author photo

Web Desk

Related News

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം