കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയ പ്രതിഭ, മണികണ്ഠന് ആചാരി. പ്രേക്ഷകര്‍ കരഘോഷത്തോടെ സ്വീകരിച്ച മണികണ്ഠന് അര്‍ഹതയ്ക്കുള്ള അംഗീകാരവും ലഭിച്ചു.
ജീവിതാനുഭവങ്ങള്‍ പകര്‍ന്ന കരുത്തോടെ സിനിമയിലെത്തിയ സാധാരണക്കാരില്‍ സാധാരണക്കാരന്, മണികണ്ഠന് ആചാരി. ജീവിതത്തില്‍ പല വേഷങ്ങള്‍ കെട്ടിയാടിയ മണികണ്ഠന് സിനിമാ നടന്റെ പരിവേഷങ്ങള്‍ ഒന്നുമില്ല.
തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ നടനാണ് മണികണ്ഠന്. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ടിറങ്ങിയവരാരും ബാലന് ചേട്ടനെ മറക്കാനിടയില്ല.
ബാലനായി ജനമനസ്സുകളില്‍ ഇടംനേടിയ മണികണ്ഠനെ പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും മണികണ്ഠനെത്തേടിയെത്തി. കൈനീട്ടമായി കിട്ടിയ അംഗീകാരത്തിന്റെ മധുരം മണികണ്ഠന് വായനക്കാരുമായി പങ്കുവയ്ക്കുന്നു.
അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ക്ലബ് എഫ്എമ്മില്‍ നില്‍ക്കുമ്പോഴാണ് അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നത്.
ആ സമയത്ത് എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയായിരുന്നു. ജൂറി പരാമര്‍ശമോ പുതുമുഖ നടനുള്ള അവാര്‍ഡോ കിട്ടുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളു. സഹനടന്‍ അവാര്‍ഡ് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
കമ്മട്ടിപ്പാടത്തിന്റെ ആദ്യ ഷോയില്‍ത്തന്നെ കൈയ്യടികളോടെയാണ് ജനങ്ങള്‍ എന്നെ സ്വീകരിച്ചത്. എനിക്ക് കിട്ടിയ ആദ്യ അംഗീകാരമാണത്. ആ സമയം ജീവിതത്തില്‍ മറക്കാനാവില്ല.
തൃപ്പൂണിത്തുറയാണ് എന്റെ നാട്. ഇവിടെ എന്നെ അറിയുന്ന എല്ലാവരും ഈ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ട്. പ്രത്യേകിച്ച് എന്റെ അമ്മ. ഇവിടെ ഇപ്പോഴും ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല.
തൃപ്പൂണിത്തുറയില്‍ നിന്ന് ഒരുപാട് കലാകാരന്മാര് സിനിമയിലെത്തിയിട്ടുണ്ട്. അവരൊക്കെ അനേകം സിനിമകള്‍ കൊണ്ട് നേടിയ അംഗീകാരം ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ ഗുരുത്വംകൊണ്ടോ എനിക്ക് ആദ്യ സിനിമയിലൂടെ ലഭിച്ചു.
അതെ. ആത്മാര്‍ത്ഥമായും സന്തോഷത്തോടെയും വിഷു ആഘോഷിക്കുന്ന സമയം ഇതാണ്. ഇതിനുമുമ്പൊക്കെ ആഘോഷിക്കണമല്ലോ എന്നു കരുതി മാത്രം ആഘോഷിക്കുകയായിരുന്നു.
ഇത്തവണ വിഷുവിന് മുമ്പേ കിട്ടിയ കൈനീട്ടമായി കരുതി അവാര്‍ഡ് സ്വീകരിക്കുന്നു. മലയാളികളുടെ സ്നേഹം നിറഞ്ഞ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷം എന്നെ സ്നേഹിക്കുന്ന എല്ലാവരുമായിട്ട് പങ്കുവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കമ്മട്ടിപ്പാടത്തിനുശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട്, അലമാര എന്നീ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷം. കമ്മട്ടിപ്പാടത്തിലെ ബാലനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണ് ഈ ചിത്രങ്ങളില്‍.
മുരുകന് എന്നാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. വിജയേട്ടനു (വിജയ് ബാബു)മായി സിനിമയിലുണ്ടായിരുന്ന കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആയി. ഇപ്പോള്‍ വിജയേട്ടന് ഞാന്‍ അനിയനെപ്പോലെയാണ്.
അലമാരയില്‍ സണ്ണി വെയ്നിന്റെ അമ്മാവനായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ അമ്മാവനും മരുമകനും തമ്മില്‍ പ്രായവ്യത്യാസമില്ല. കൂട്ടുകാരെപ്പോലെയാണവര്. ശരിക്കും എന്ജോയ് ചെയ്തഭിനയിച്ച ചിത്രമാണ് അലമാര.

അവാര്‍ഡ് പ്രതീക്ഷ ഉണ്ടായിരുന്നോ?

ഇത്തവണ വിഷുവിന് മധുരമേറെയല്ലേ?
അതെ. ആത്മാര്‍ത്ഥമായും സന്തോഷത്തോടെയും വിഷു ആഘോഷിക്കുന്ന സമയം ഇതാണ്. ഇതിനുമുമ്പൊക്കെ ആഘോഷിക്കണമല്ലോ എന്നു കരുതി മാത്രം ആഘോഷിക്കുകയായിരുന്നു.
ഇത്തവണ വിഷുവിന് മുമ്പേ കിട്ടിയ കൈനീട്ടമായി കരുതി അവാര്‍ഡ് സ്വീകരിക്കുന്നു. മലയാളികളുടെ സ്നേഹം നിറഞ്ഞ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷം എന്നെ സ്നേഹിക്കുന്ന എല്ലാവരുമായിട്ട് പങ്കുവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അയാള്‍ ജീവിച്ചിരിപ്പുണ്ട്, അലമാര എന്നീ ചിത്രങ്ങളും തിയേറ്ററില്‍ നല്ല അഭിപ്രായം നേടുന്നു?
കമ്മട്ടിപ്പാടത്തിനുശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട്, അലമാര എന്നീ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷം. കമ്മട്ടിപ്പാടത്തിലെ ബാലനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണ് ഈ ചിത്രങ്ങളില്‍.
മുരുകന് എന്നാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. വിജയേട്ടനു (വിജയ് ബാബു)മായി സിനിമയിലുണ്ടായിരുന്ന കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആയി. ഇപ്പോള്‍ വിജയേട്ടന് ഞാന്‍ അനിയനെപ്പോലെയാണ്.
അലമാരയില്‍ സണ്ണി വെയ്നിന്റെ അമ്മാവനായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ അമ്മാവനും മരുമകനും തമ്മില്‍ പ്രായവ്യത്യാസമില്ല. കൂട്ടുകാരെപ്പോലെയാണവര്. ശരിക്കും എന്ജോയ് ചെയ്തഭിനയിച്ച ചിത്രമാണ് അലമാര.

നടനായശേഷമുണ്ടായ മാറ്റങ്ങള്‍?
മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉത്തരവാദിത്തങ്ങള്‍ കൂടിയിട്ടുണ്ട്. സമൂഹം നമ്മളെ ശ്രദ്ധിക്കുന്നു എന്നത് വലിയൊരു ചുമതലാബോധം നല്കുന്നു.
നടനായ ശേഷം യുവതലമുറയിലെ ചെറുപ്പക്കാരെ പോസിറ്റീവായി സ്വാധീനിക്കാന്‍ കഴിഞ്ഞു. എങ്കിലും എന്നില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് എന്റെ കലാ ജീവിതം തുടങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. നാടകത്തില്‍ അഭിനയിക്കുന്നതിനാല്‍ സ്ഥിരമായി ഒരു ജോലി ചെയ്യാന്‍ കഴിഞ്ഞില്ല.
ജീവിതത്തില്‍ പല ജോലികളും ചെയ്തു. ഓട്ടോ ഓടിച്ചു, മാര്‍ക്കറ്റില്‍ ജോലി ചെയ്തു. അതുകൊണ്ടുതന്നെ ഏതൊരു ക്യാരക്ടര്‍ കിട്ടിയാലും അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്.
കമ്മട്ടിപ്പാടത്തിലേക്ക്്?
കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിംഗ് ഡയറക്ടേഴ്സായ സുജിത്തും വിജയകുമാറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവരാണ് കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്.
അവര്‍ പറഞ്ഞതുകൊണ്ട് ഞാന്‍ രാജീവേട്ടനെ(രാജീവ് രവി) പോയി കണ്ടു. ഓഡീഷനില്‍ ഞാന്‍ അഭിനയിച്ച ഒരു വീഡിയോ കണ്ടിട്ടാണ് ബാലനായിട്ട് എന്നെ ട് ചെയ്ത്.
ബാലന് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകള്‍?
കമ്മട്ടിപ്പാടത്ത് ജനിച്ചുവളര്‍ന്നയാളാണ് ബാലന്. കൊച്ചിക്കാരനായതുകൊണ്ട് പലപ്പോഴും ബാലനേയും ഗംഗയേയും പോലെയുള്ള കഥാപാത്രങ്ങളെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്.
ബാലനാകാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. സംവിധായകന് പറഞ്ഞു തന്നതുപോലെ അഭിനയിച്ചു. ഞാന്‍ ചെയ്യുന്നത് ഇത്രയും വലിയൊരു കഥാപാത്രമാണെന്ന് സിനിമ ചെയ്യുന്ന സമയത്ത് എനിക്കറിയില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് കഥാപാത്രത്തിന്റെ വില ഞാന്‍ മനസ്സിലാക്കിയത്.
നാടക ജീവതത്തെക്കുറിച്ച്്?
നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുന്ന ആളാണ് ഞാന്‍. കുട്ടിക്കാലം മുതലേ നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്്. ചെന്നൈയിലെത്തിയ ശേഷം ഡ്രാമാ സ്കൂളായ തിയേറ്റര്‍ ലാബില്‍ ചേര്‍ന്നു.
നാടകത്തില്‍ നിന്ന് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എഡിറ്റര്‍ ലെനിന് ചേട്ടനാണ്. ഇനി സിനിമയില്ലെങ്കിലും നാടക വേദികളില്‍ ഞാനുണ്ടാവും.
സിനിമാ മോഹവുമായി തമിഴ്നാട്ടിലേക്ക്?
സിനിമാ മോഹമാണ് എന്നെ തമിഴ്നാട്ടിലെത്തിച്ചത്. എഡിറ്ററായ ബി.ലെനിന് ചേട്ടന്റെ സിനിമയില്‍ അഭിനയിക്കാനാണ് ചെ
ന്നൈയിലെത്തിയത്.
പക്ഷേ ആ സിനിമ നടന്നില്ല. എങ്കിലും ഞാന്‍ നാട്ടിലേക്ക് മടങ്ങിയില്ല. പല ജോലികളും ചെയ്ത് അവിടെ നിന്നു. അഭിനയ മോഹവുമായി പല സ്റ്റുഡിയോകളിലും കയറിയിറങ്ങി.
ഇതിനിടയില്‍ വീണ്ടും ലെനിന് ചേട്ടനെ കണ്ടു. ഞാന്‍ സിനിമാമോഹം വിട്ടിട്ടില്ലെന്നറിഞ്ഞപ്പോള് അദ്ദേഹത്തിന് സന്തോഷമായി. എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. പേഴ്സണല്‍ അസിസ്റ്റന്റാക്കി.
പിന്നീട് ഞാന്‍ സംഗീത സ്റ്റുഡിയോയില്‍ ഓഫീസ് ബോയ് ആയി. ഇഫക്ട് വര്‍ക്കുകള്‍ പഠിക്കാന്‍ ഇഷ്ടമായിരുന്നു. സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയറായ അജിതിനൊപ്പം ഏഴാം അറിവ്, വേലായുധം എന്നീ സിനിമകളില്‍ ഇഫക്ട് വര്‍ക്കുകള്‍ ചെയ്തു.
സുബ്രഹ്മണ്യ ശിവയുടെ സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുമ്പില്‍ വരുന്നത്. പക്ഷേ ആ സിനിമയും പുറത്തിറങ്ങിയില്ല. അതോടെ വാശിയായി, അങ്ങനെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്തു.
വട സുട്ട കഥൈ എന്ന് പേരിട്ട ചിത്രം കുറച്ചു ദിവസം മാത്രമാണ് തിയേറ്ററില്‍ ഓടിയത്. പിന്നീട് അസുരകുലം എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു. അഞ്ച് വര്‍ഷത്തോളം ചെന്നൈയിലുണ്ടായിരുന്നു. ഒടുവില്‍ നാട്ടിലെത്തിയപ്പോഴാണ് കമ്മട്ടിപ്പാടത്തില്‍ അവസരം കിട്ടുന്നത്.
ദുല്‍ഖര്‍, വിനായകന്, രാജീവ് രവി എന്നിവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍?
സെറ്റില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. ദുല്‍ഖര്‍, വിനായകന് എല്ലാവരും എന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. സംവിധായകന്റെ റോള്‍ എടുത്തുപറയാതിരിക്കാന്‍ കഴിയില്ല.
രാജീവ് രവിയുടെ മാജിക്കാണ് ബാലന് എന്ന കഥാപാത്രം. എന്റെ കഴിവു മനസ്സിലാക്കി എന്നെ അഭിനയിപ്പിക്കുകയായിരുന്നു. എന്റെ അഭിപ്രായത്തില്‍ സിനിമ സംവിധായകന്റെ കലയാണ്. നടന് ഒരു ഉപകരണം മാത്രമാണ്.
കുടുംബം?
അമ്മയും മൂന്ന് ചേട്ടന്മാരും. എല്ലാവരും കലാകാരന്മാരാണ്. മൂത്ത ചേട്ടന് ശില്പിയാണ്. രണ്ടാമത്തെ ചേട്ടന് വാദ്യോപകരണങ്ങളൊക്കെ വായിക്കും. മൂന്നാമത്തെ ചേട്ടന് നര്ത്തകന് ധനഞ്ജയന് സാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റും നര്‍ത്തകനുമാണ്.
പുതിയ പ്രോജക്ടുകള്‍?
ബഷീറിന്റെ പ്രേമലേഖനം, കളം എന്നീ സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്. കമ്മട്ടിപ്പാടത്തിന്റെ എഡിറ്റര്‍ അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, സിദ്ധാര്‍ത്ഥ് ഭരതന്റെ ഒരു സിനിമ എന്നിവയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Comments