കളിക്കിടയില്‍ ഇങ്ങനെ ഒരു അനൗണ്‍സ്‌മെന്റ് ആദ്യമായിട്ടായിരിക്കും. ഷാല്‍ക്കെയും ആംസ്റ്റര്‍ഡാമും തമ്മിലുള്ള യുറോപ്പാ ലീഗ് ക്വാര്‍ട്ടിറിലെ രണ്ടാം പാദ മത്സരം നടക്കുമ്പോഴായിരുന്നു സംഭവം. എഴുപതിനായിരം കാണികള്‍ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയം. ആ കൂട്ടത്തില്‍ ആന്‍ഡ്രിയാസ് എന്ന യുവാവും തന്റെ ഇഷ്ട ടീമിന്റെ വിജയം കാണാന്‍ ആവേശത്തോടെ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം തന്റെ ഭാര്യ പൂര്‍ണ്ണഗര്‍ഭിണിയാണ് എന്ന വിവരം ആന്‍ഡ്രിയാസ് അത്ര ഗൗരവമായി ചിന്തിച്ചിരുന്നില്ല.
എന്നാല്‍ കളി ആവേശത്തോടെ മുന്നേറുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഒരു അനൗണ്‍സ്‌മെന്റ് മുഴങ്ങി. 'ആന്‍ഡ്രിയാസ് ഉടന്‍ വീട്ടില്‍ എത്തണം നിങ്ങള്‍ ഒരു അച്ഛനായിരിക്കുന്നു എന്നതായിരുന്നു സന്ദേശം'. അനൗണ്‍സ്‌മെന്റ് മുഴങ്ങിയതിനു പിന്നാലെ സ്‌റ്റേഡിയം മൂഴുവന്‍ ആശംസാഗാനം കൊണ്ടു നിറഞ്ഞു. ഇതിനിടയില്‍ എങ്ങനെയോ ആന്‍ഡ്രിയാസ് സ്‌റ്റേഡിയത്തിനു പുറത്തുകടന്നു. എന്തായാലും ഫുഡ്‌ബോള്‍ ചരിത്രത്തിലെ മറ്റൊരു രസകരമായ അധ്യായമായി ഈ അനൗണ്‍സ്‌മെന്റ്.


