
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമായിരിക്കുകയും ഒത്തുകളി വിവാദത്തില്‍ കുടുങ്ങി വിലക്കുമായി പുറത്ത് പോകുകയും ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്സ് അടുത്ത സീസണില്‍ തിരിച്ചെത്താനുള്ള നീക്കത്തില്‍.
തങ്ങളുടെ പ്രതാപനായകന് മഹേന്ദ്രസിംഗ് ധോനിയെ തന്നെ നായകനാക്കിയാകും ഇറങ്ങുകയെന്നുമാണ് ഊഹാപോഹങ്ങള്‍. രണ്ടു വര്‍ഷ വിലക്കിനെ തുടര്‍ന്ന് പൂര്‍ണ്ണമായും മികച്ച നിലയില്‍ അഴിച്ചു പണിതാകും ഏറ്റവും കൂടുതല്‍ സീസണ് സെമികളിച്ച ടീം വരികയെന്നാണ് സൂചന.
തമിഴ്സൂപ്പര്‍താരം ഇളയദളപതി വിജയ് യും സൂപ്പര്‍നായിക മലയാളി നയന്‍താരയും ബ്രാന്‍ഡ് അംബാസഡര്മാരാകുമോ എന്നാണ് ആള്ക്കാര് ഉറ്റു നോക്കുന്നത്. 2008 ല്‍ ടീം ഇവരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇരുവരും ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ വിജയ് യും നയന്സുമാകട്ടെ തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണ്.
2009 ല്‍ വില്ലില്‍ ഒരുമിച്ച ശേഷം ഇരുവരും പിന്നീട് ഇതുവരെ ഒന്നിച്ചിട്ടില്ല. എന്നാല്‍ അടുത്തു തന്നെ ഇരുവരും നായികാനായകന്മാരാകുന്ന പുതിയ സിനിമ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിജയ് യാകട്ടെ ആറ്റ്ലീ യുടെ സംവിധാനത്തില്‍ തന്റെ 61 ാം ചിത്രത്തിന്റെ പണിപ്പുരയിലാണ്.
പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ സാമന്തയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. നിത്യാമേനോനും എസ്ജെ സൂര്യയുമാണ് മറ്റ് പ്രധാന താരങ്ങള്‍. എആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം. സ്വന്തം സിനിമകളുമായി നയന്‍താരയും തിരക്കിലാണ്.
ഇമൈക നോഡികള്‍, കൊലൈയുതിര്‍ കാലാം, ആരം, വേളൈക്കാരന് എന്നിങ്ങനെയുള്ള സിനിമകളുടെ ജോലിയിലാണ് സൂപ്പര്‍നായിക. താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തു വന്ന ഡോറ വന്‍ വിജയമായി മുന്നേറുകയുമാണ്.






