
ധരിച്ചിരിക്കുന്ന വേഷവും മേക്ക്അപ്പും നമുക്കു ചേരുന്നുണ്ടോ എന്ന് പറഞ്ഞതരാന്‍ ഒരു സുഹൃത്തില്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇതാ അതിനൊരു പരിഹാരവും എത്തുന്നു. ടെക്ക് ലോകത്തെ അതികായരായ ആമസോണ്‍ തന്നെയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
എക്കൊ ലുക്ക് എന്നാണ് ഈ ക്യാമറയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. ഫുള്‍ സ്കെയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പാകത്തിനുള്ള ക്യാമറയാണ് എക്കൊ ലുക്ക്. ആവശ്യമെങ്കില്‍ ഫാഷന്‍ ടിപ്പുകളും ഇവ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ആമസോണിന്റെ സാങ്കേതിക സഹായിയായി അറിയപ്പെടുന്ന അലക്സയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കാവുന്ന തരത്തിലാണ് ക്യാമറയാണിത്. വൈഫൈ മുഖാന്തരം എക്കൊ ലുക്കില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മൊബൈലില്‍ കാണുന്നതിനും വിലയിരുത്തുന്നതിനും സൗകര്യമുണ്ട്. ഇതിനായി കമ്പനി പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഒന്നിലധികം വേഷങ്ങള്‍ ഉണ്ടെങ്കില്‍ അവതമ്മില്‍ താരതമ്യം ചെയ്യുന്നതിനും സൗകര്യമുണ്ട്.
ഇന്ത്യന്‍ വില അനുസരിച്ച് 12,800 രൂപയാണ് വിലയിട്ടിരിക്കുന്നത്. പിന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളും ക്യാമറയുടെ മൊബൈല്‍ വഴി കാണുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനെല്ലാം പുറമെ ലുക്ക്ബുക്, പാട്ടു കേള്‍ക്കുന്നതിനും, ഗതാഗത സൗകര്യത്തെ കുറിച്ചുള്ള അപടേറ്റ്സ് ലഭിക്കാനും ഇവ സഹായിക്കും.






